40 വയസ്സിനു താഴെയുള്ളവരിലും പിടിമുറുക്കി ഹാര്‍ട്ട് അറ്റാക്ക് . പുതിയ തലമുറയുടെ ഹൃദയാരോഗ്യം അപകടകരമാം വിധമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു . ജീവിത ശൈലീ മാറ്റങ്ങളാണ് ഇത്തരത്തില്‍ ഹൃദയത്തിന്റെ തകരാറിന് വരുത്തുന്നത് .
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട് . അതില്‍ പ്രധാനമാണ് പ്രമേഹം . തെറ്റായ ആഹാര ക്രമത്തിലൂടെ ലഭിക്കുന്ന സമ്മാനം അതാണ് പ്രമേഹം . ബര്‍ഗര്‍ , പിസ തുടങ്ങിയ ന്യൂ ജന്‍ ആഹാരങ്ങള്‍ക്കൊപ്പം വ്യായാമ രഹിതമായ ജീവിതവും ഇതാണ് പ്രമേഹം സമ്മാനിക്കുന്നത് . പലരും ഹൃദയാഘാതം വന്ന് ആശുപത്രികളില്‍ എത്തുമ്‌ബോഴാണ് തങ്ങള്‍ക്ക് പ്രമേഹം ഉള്ളതായി മനസ്സിലാക്കുന്നത് . കൃത്യമായ മെഡിക്കല്‍ പരിശോധനകളിലൂടെ പ്രമേഹം കണ്ടെത്തി ചികിത്സിക്കാനാകും .
2006 നു ശേഷം ഓരോ വര്‍ഷവും 40 വയസ്സില്‍ താഴെയുള്ളവരില്‍ ഹൃദയാഘാത സാദ്ധ്യത 2 ശതമാനം വീതം കൂടി വരികയാണ് . മാനസിക സമ്മര്‍ദ്ദവും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും . പൊതുവെ സ്ത്രീകളില്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം അറ്റാക്കിനുള്ള സാദ്ധ്യത ഏറ്റുന്നതാണ് .
സിഗററ്റും ,മദ്യവുമാണ് ഹാര്‍ട്ട് അറ്റാക്കിലെ മറ്റൊരു വില്ലന്‍ . ക്രമാതീതമായി ശരീരത്തിലെത്തുന്ന നിക്കോട്ടിനും ,ആല്‍ക്കഹോളും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും . അമിത വണ്ണവും ഹാര്‍ട്ട് അറ്റാക്കിന്റെ മറ്റൊരു കാരണമാണ് . പുതിയ തലമുറയിലെ ക്രമം തെറ്റിയ ആഹാര രീതികളാണ് അമിത വണ്ണത്തിനു കാരണം .
യുവതലമുറയിലെ ഹൃദയാരോഗ്യത്തെ സംബന്ധിച്ച് ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സ്‌ക്കൂളാണ് പഠനങ്ങള്‍ നടത്തിയത് .
Post Your Comments