Latest NewsIndiaNews

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബായ രാജപക്‌സെ ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ എത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഗോതാബായ ഇന്ത്യയിൽ എത്തിയത്. ഇന്ത്യയില്‍ എത്തിയ രാജപക്‌സെ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യയുമായുള്ള സൗഹൃദം ദൃഢമാക്കുകയാണ് രാജപക്‌സെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. പ്രസിഡന്റായി ചുമതലയേറ്റ ശേഷം നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആഗ്രഹിക്കുന്നതായി രാജപക്‌സെ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന് തന്റെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയുടെ പ്രസിഡന്റായി അധികാരമേറ്റ ശേഷം രാജപക്‌സെ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ രാജ്യമാണ് ഇന്ത്യ.

ALSO READ: കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഒരുമിച്ച്‌ സഖ്യം രൂപീകരിച്ചത് അസാധാരണ സാഹചര്യം കാരണം; ഉദ്ധവ് താക്കറെയ്ക്ക് സോണിയാ ഗാന്ധിയുടെ കത്ത്

അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെയുള്ള അദ്ദേഹത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ വാതായനങ്ങൾ സൃഷ്ടിക്കുമെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button