ബംഗളൂരു: രണ്ടാം ദിവസവും ഖത്തര്‍ എയര്‍വേസിന്റെ ബംഗളൂരുവില്‍ നിന്നും ദോഹയിലേക്കുളള വിമാന യാത്ര റദ്ദാക്കി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതാണ് വിമാനം റദ്ദാക്കാൻ കാരണം. യാത്രക്കാരെ വിമാനത്തില്‍ കയറ്റി എട്ടുമണിക്കൂറിലധികം റണ്‍വേയില്‍ ഇട്ട ശേഷമാണ് ഇന്നലെയും ഇന്നും യാത്രക്കാരെ ഇറക്കിവിടുന്നത്.
ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ യാത്ര റദ്ദാക്കിയ ക്യൂആര്‍ 573 വിമാനം ഇന്ന് രാവിലെ 3.40ന് പുറപ്പെടുമെന്നാണ് അറിയിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം യാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇന്ധന ലവല്‍ കൃത്യമായി കാണിക്കാത്തതാണ് പ്രശ്‌നമെന്നും മൂന്നാമത്തെ പരിശോധനയും വിജയകരമായതിനാല്‍ ഉടന്‍ പുറപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് എട്ടു മണിക്കൂറുകള്‍ക്ക് ശേഷം യാത്ര റദ്ദാക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.
ALSO READ: യു.എ.ഇ. ജനതയുടെ ജീവിതത്തില്‍ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവണ്‍മെന്റ് പദ്ധതികൾ അവതരിപ്പിച്ചു
ദോഹയിലേക്ക് ഇന്നലെ പുറപ്പെടേണ്ട ഇതേ വിമാനം എന്‍ജിന്‍ തകരാര്‍ പറഞ്ഞ് യാത്ര റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നും റണ്‍വേയിലേക്ക് എടുത്ത ശേഷം യാത്ര റദ്ദാക്കിയത്.
Post Your Comments