ന്യൂഡൽഹി: ടിക് ടോക്കിന് സമാനമായ വീഡിയോകളടങ്ങുന്ന പുതിയ ആപ്ലിക്കേഷനുമായി ഇന്‍സ്റ്റഗ്രം രംഗത്ത്. ടിക് ടോക്കിനെ മറികടക്കാന്‍ ആണ് റീല്‍സ് ആപ്ലിക്കേഷനുമായി ഇന്‍സ്റ്റഗ്രാം എത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് 15 സെക്കന്‍ഡ് വീഡിയോകള്‍ സൃഷ്ടിക്കാനും ആനിമേഷനുകള്‍, സ്റ്റിക്കറുകള്‍, പശ്ചാത്തല സംഗീതം, ഓഡിയോ സ്‌നിപ്പെറ്റുകള്‍ എന്നിവയും റീല്‍സിന് കഴിയുമെന്നാണ് ഇന്‍സ്റ്റയുടെ വാഗ്ദാനം.
പ്രത്യേക ഇഫക്റ്റുകളും വിവിധ എഡിറ്റിംഗ് ഉപകരണങ്ങളും ഉപയോഗിച്ച് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതാണ് റീല്‍സ്. ഇന്‍സ്റ്റഗ്രം ക്യാമറയുടെ ലിപ് സമന്വയിപ്പിച്ച് വീഡിയോ സൃഷ്ടിക്കാന്‍ കഴിയും.
ALSO READ: പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് വാട്സ് ആപ്പ്
മാത്രമല്ല ഒരു വ്യക്തി സൃഷ്ടിച്ച ഉള്ളടക്കം കണ്ടെത്തുന്നതിനും ഷെയര്‍ ചെയ്യുന്നതിനും മറ്റ് ഉപയോക്താക്കള്‍ക്ക് അതിന്റെതായ ഡെഡിക്കേറ്റഡ് ഫീഡ് ഉണ്ടായിരിക്കും.
നിലവില്‍ ബ്രസീലില്‍ മാത്രമേ ഇതു ലഭ്യമാകൂ. ഇന്ത്യയില്‍ റീല്‍സിന്റെ വരവിന്റെ കാര്യത്തിന്റെ തീരുമാനമായിട്ടില്ല.
Post Your Comments