Latest NewsLife StyleFood & Cookery

നാവില്‍ രുചിയൂറും കുട്ടനാടന്‍ മീന്‍ കറി

1) മീന്‍ ഏതെങ്കിലും – 1/2 കിലോ

2) വെളിച്ചെണ്ണ – 2 സ്പൂണ്‍

3) പച്ചമുളക് – 6 എണ്ണം

ഇഞ്ചി – ഒരു വലിയ കഷ്ണം

സവാള – 1 എണ്ണം / ചെറിയ ഉള്ളി – 12 എണ്ണം

വേപ്പില – 1 കതിര്‍

വെള്ളുള്ളി – 1 എണ്ണം

ഉലുവ – 1/2 ടീസ്പൂണ്‍

4) മുളക് പൊടി- 1 സ്പൂണ്‍

മല്ലിപൊടി – 1 സ്പൂണ്‍

മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍

5) തക്കാളി – 1 എണ്ണം

കുടപുളി – 1 കഷ്ണം

വെള്ളം – ആവശ്യത്തിനു

ഉപ്പു – ആവശ്യത്തിനു

വേപ്പില – 1 കതിര്‍

7) കട്ടിയുള്ള തേങ്ങ പാല്‍ – 1 കപ്പ്

8) വെളിച്ചെണ്ണ – 5 സ്പൂണ്‍

ചെറിയ ഉള്ളി – 6 എണ്ണം

തയ്യാറാക്കുന്ന വിധം
തയ്യാറാക്കേണ്ട വിധം മൂന്നാമത്തെ ചേരുവകള്‍ നല്ലത് പോലെ ചതച്ച് എടുക്കുക (മിക്‌സ് യില്‍ വെള്ളം ചേര്കാതെ അരച്ചാലും മതി ) . മീന്‍ ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് വഴറ്റി എടുക്കുക . നല്ലതുപോലെ മൂത്ത മണം വരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപിച്ചു എടുക്കുക .അതിലേക്കു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങള്‍ ആകിയതും , ഉപ്പു ,വെള്ളം ,വേപ്പില എന്നിവ ചേര്‍ത്ത് തിളപിക്കുക .അതിലേക്ക് മീന്‍ ഇട്ടു വേവിക്കുക. (5- 10 മിനുടു മതിയാകും ), കുറച്ചു വെള്ളം വറ്റി കഴിഞ്ഞാല്‍ ,തയ്യാറാകി വച്ചിരിക്കുന്ന തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക . എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക .( ഉള്ളിക് പകരം കടുക് പൊട്ടിച്ചാലും മതി )

shortlink

Related Articles

Post Your Comments

Related Articles


Back to top button