Latest NewsKeralaIndia

കനകമല ഐഎസ്‌ഐഎസ് കേസ്, പ്രതികളുടെ പദ്ധതികള്‍ ഏതെങ്കിലുമൊന്ന് ലക്ഷ്യം കണ്ടിരുന്നെങ്കില്‍ രാജ്യം നേരിടേണ്ടി വരുമായിരുന്നത് മറ്റൊന്നായേനെ

ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുള്ള ഇത്തരം ചാറ്റുകള്‍ വഴിയാണ് പ്രതികള്‍ ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

കൊച്ചി : കനകമല തീവ്രവാദക്കേസില്‍ പ്രതികള്‍ വ്യാജപ്പേരില്‍ ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷനില്‍ രൂപം നല്‍കിയ ഗ്രൂപ്പുകള്‍ അന്വേഷണസംഘത്തെ വട്ടംകറക്കി. ഒന്നാം പ്രതി മന്‍സീദ് ഏഴു വ്യാജപേരുകള്‍ ഉപയോഗിച്ച്‌ ഗ്രൂപ്പില്‍ ചാറ്റ് ചെയ്തിരുന്നു. മറ്റു പ്രതികളും ഇക്കാര്യത്തില്‍ മോശമായിരുന്നില്ല. ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുള്ള ഇത്തരം ചാറ്റുകള്‍ വഴിയാണ് പ്രതികള്‍ ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

പ്രതികള്‍ ലക്ഷ്യമിട്ട ആക്രമണ പദ്ധതികളിലേതെങ്കിലും ഒന്നു നടപ്പായിരുന്നെങ്കില്‍ രാജ്യത്തിന്റെ സ്ഥിതി മറ്റൊന്നാകുമായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു. തീവ്രവാദ സംഘടനയുടെ ആശയങ്ങളില്‍ ആകൃഷ്ടരായാണ് പ്രതികള്‍ ആസൂത്രണം നടത്തിയത്. ഒരു പദ്ധതി പോലും വിജയിച്ചില്ലെങ്കിലും ഇതിനു തയ്യാറായ പ്രതികളുടെ മനസ് തള്ളിക്കളയാന്‍ കഴിയില്ല. ശ്രീലങ്കയിലെ മനുഷ്യക്കുരുതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ ചിന്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒന്നാം പ്രതി മന്‍സീദ് ആക്രമണം നടത്താന്‍ കാട്ടിയ വ്യഗ്രതയും ആവേശവും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ഗള്‍ഫില്‍ നിന്ന് ഇയാള്‍ അഞ്ചു ദിവസത്തെ അവധിക്കാണ് ആക്രമണം ആസൂത്രണം ചെയ്യാന്‍ നാട്ടിലെത്തിയത്. പ്ലാന്‍ചെയ്ത ഒരു ആക്രമണപദ്ധതി പാളിപ്പോകാതെ നടപ്പാക്കണമെന്നാണ് ഇയാള്‍ കൂട്ടാളികളോട് ആവശ്യപ്പെട്ടത്. തമിഴ്നാട്ടിലെ വട്ടക്കനാലില്‍ ആക്രമണം നടത്താന്‍ പ്രതികള്‍ നടപടിയും സ്വീകരിച്ചിരുന്നു. പ്രതികളുടെ വ്യാജപ്പേരുകള്‍ ഇവയാണ്.

മന്‍സീദ്- മാന്‍സി ബുറാഖ്, ഒമര്‍ അല്‍ ഹിന്ദി, മുത്തുക്ക, ഹുദ് ഹുദ്, ഐഡി 225501527, ജമീല്‍ ടി.വി.എം, ദുല്‍ഫുക്കര്‍ 333,

  • റാഷിദ്- ബുച്ച, അബ്ദുള്‍ അസീസ്, അബു ബഷീര്‍
  • റംഷീദ്- ആദം അഹമ്മദ്, ആമു, അബു മുവാദ്,
  • സഫ്വാന്‍- 8ജി.ബി, റയാന്‍, കാഴ്ച, ഷാസ് എ 6, ചെപ്പു, വാണ്ടറര്‍ 111
  • കൊല്ലപ്പെട്ട സജീര്‍- അബു ഐഷ, സമീര്‍ അലി, കൊച്ചാപ്പ
  • മൊയ്‌നുദ്ദീന്‍- ഇബ്നു അല്‍ അബല്‍ ഇന്തോനേഷീ, മൊയ്നു ഇസ്ലാം, ഇബ്നു അബ്ദുള്ള

shortlink

Related Articles

Post Your Comments

Related Articles


Back to top button