കൊച്ചി: ദുബായിയില്‍ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വര്‍ണം കള്ളക്കടത്ത് നടത്താന്‍ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജന്‍സ് കണ്ടെത്തി.
പെരുമ്ബാവൂര്‍ സ്വദേശി നിസാര്‍ പി. അലിയാരാണ് ഈ സംരംഭത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കേന്ദ്ര റവന്യു ഇന്റലിജന്‍സ് തയ്യാറാക്കിയിട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
നിസാര്‍ അലിയാരെ മുംബൈയില്‍നിന്ന് പിടികൂടി അതീവ രഹസ്യമായി നിസാര്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ കണ്ടെടുത്തതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച കള്ളക്കടത്ത് നിക്ഷേപകരുടെ ശൃംഖല വെളിച്ചത്തുവന്നത്.
2017 ഫിബ്രവരി 27-നും 2019 മാര്‍ച്ച് 17-നും മധ്യേ ഈ സംഘം ഇന്ത്യയില്‍ എത്തിച്ചത് 4,522 കിലോഗ്രാം സ്വര്‍ണമായിരുന്നു. 1,473 കോടി രൂപ സ്വര്‍ണത്തിന് വില വരുമെന്ന് അധികൃതര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘പിച്ചള പാഴ്വസ്തുക്കള്‍’ എന്ന ലേബല്‍ ഒട്ടിച്ച്, കസ്റ്റംസ് അധികൃതരുടെ കണ്ണുകള്‍ വെട്ടിച്ചാണ്, സ്വര്‍ണം കറുത്ത ചായം തേച്ച് ഇറക്കുമതി ചെയ്തത്.
ഗള്‍ഫില്‍നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി സ്വര്‍ണം ജാംനഗറിലെ ഗോഡൗണില്‍ എത്തിച്ചു. പിന്നീട് മുംബൈയിലും കേരളത്തിലും വിതരണം ചെയ്തു. നൂറോളം വാഹനങ്ങളും അഞ്ഞൂറോളം തൊഴിലാളികളും ഈ സംരംഭത്തില്‍ പങ്കാളികളായിട്ടുണ്ട്.
മുംബൈയില്‍നിന്ന് ആറു മാസം മുമ്ബ് 75 കിലോഗ്രാം സ്വര്‍ണം പിടിക്കപ്പെട്ടതോടെയാണ് ആഴത്തിലുള്ള അന്വേഷണം ആരംഭിച്ചത്.
Post Your Comments