കൊച്ചി: രാജ്യത്ത് നടക്കുന്ന സ്വര്‍ണക്കടത്തിന്റെ മുഖ്യ കണ്ണികള്‍ മലയാളികള്‍. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. പെരുമ്പാവൂര്‍ സ്വദേശികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളക്കടത്ത് സംഘത്തെ നിയന്ത്രിയ്ക്കുന്നതെന്നാണ് വിവരം. രണ്ട് വര്‍ഷത്തിനിടെ ഇവര്‍ 1473 കോടിയുടെ സ്വര്‍ണമാണ് കടത്തിയത്.
പെരുമ്ബാവൂര്‍ സ്വദേശി നിസാര്‍ അലിയാറും സംഘവും ആണ് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പിത്തള സ്‌ക്രാപ്പ് എന്ന പേരിലാണ് സംഘം സ്വര്‍ണക്കടത്ത് നടത്തിയത്.
60 കോടി വിലമതിക്കുന്ന 185 കിലോ സ്വര്‍ണകട്ടകളുമായി നിസാര്‍ അലിയാര്‍ ഉള്‍പ്പെട്ട സംഘത്തെ മുംബൈ ഡിആര്‍ഐ സംഘം കഴിഞ്ഞ മാര്‍ച്ച് 29ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഡിആര്‍ഐ മുംബൈയിലും പെരുമ്പാവൂരിലുമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പെരുമ്ബാവൂര്‍ സ്വദേശികളാണ് രാജ്യത്തെ സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ വിവരം കേന്ദ്ര സര്‍ക്കാരിനെ പോലും ഞെട്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇടപാടുകാര്‍ക്കിടയില്‍ നിസാര്‍ ഭായിയെന്നും നാനയെന്നും നാനാ ഭായ് എന്നുമൊക്കെയാണ് ഇയാള്‍ അറിയപ്പെടുന്നത്. 4522 കിലോഗ്രാം സ്വര്‍ണമാണ് സംഘം ഇന്ത്യയിലേക്ക് കടത്തിയതെന്ന് ഡിആര്‍ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്.
Post Your Comments