Latest NewsIndia

ഇന്ന് അധികാരമേൽക്കുന്ന ശിവസേന ജയിച്ചത് മോദിയുടെ പേരും നേട്ടങ്ങളും പറഞ്ഞ്, ആരുടേയും ഒരു കേസും റദ്ദാക്കിയിട്ടില്ല : കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ വെച്ച്‌ പ്രചാരണം നടത്തിയാണ് ശിവസേന സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ആദിത്യ താക്കറയുടെ പ്രചരണത്തിന്റെ ചിത്രങ്ങള്‍ അടക്കം ഇതിന് ഉദാഹരണമാണ്. ബിജെപിയുടെ തണലില്‍ നിന്ന് വിജയിച്ച ശേഷം ശിവസേന ജനവിധിയെ വഞ്ചിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. ഒരു സര്‍ക്കാരുണ്ടാക്കാനായി ബിജെപിയുടെ പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും. അജിത് പവാറിനെതിരായ ഒരു കേസും റദ്ദാക്കിയിട്ടില്ലന്നും അമിത് ഷാ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന പല ധാരണകളും തകര്‍ത്തവര്‍ ഇന്ന് തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ശിവസേന മഹാരാഷ്ട്രയുടെ ജനവിധിയെയാണ് അപമാനിച്ചു. ആദര്‍ശങ്ങളെ ഇല്ലാതാക്കി മൂല്യങ്ങളെ തകര്‍ക്കുന്ന മൂന്നുപാര്‍ട്ടികളും ചേര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. മുഖ്യമന്ത്രിപദവി സംബന്ധിച്ച്‌ ശിവസേനക്ക് യാതൊരു ഉറപ്പും മുന്‍പ് ബിജെപി നല്‍കിയിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ ഉണ്ടായിരുന്നവരാണ്. അന്നാരും ഫട്നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്തിരുന്നില്ല.

വ്യാജ ക്യാൻസർ ചികിത്സാ സഹായത്തിന്റെ പേരിൽ ലക്ഷങ്ങളുടെ പണപ്പിരിവ്, സുനിതാ ദേവദാസിനെതിരെ പോലീസ് കേസ്

തെരഞ്ഞെടുപ്പു റാലികളിലെല്ലാം ഞങ്ങള്‍ പറഞ്ഞത് സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയാല്‍ നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്രഫഡ് നാവിസ് വീണ്ടുംമുഖ്യമന്ത്രിയാകുമെന്നായിരുന്നു.ഒരു സര്‍ക്കാരുണ്ടാക്കാനായി ബിജെപിയുടെ പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും. അജിത് പവാറിനെതിരായ ഒരു കേസും റദ്ദാക്കിയിട്ടില്ലന്നും അമിത് ഷാ വ്യക്തമാക്കി. മാധ്യമങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. അജിത് പവാറിനെതിരായ ആരോപണങ്ങളൊന്നും ഉപേക്ഷിച്ചിട്ടില്ലന്നും അദേഹം വ്യക്തമാക്കി. ബിജെപി പവാറിന്റെ അടുത്തേക്ക് പോയില്ല, അജിത് പവാര്‍ ഞങ്ങളുടെ അടുത്തേക്ക് വരുകെയായിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button