Latest NewsKeralaIndia

വ്യാജ ക്യാൻസർ ചികിത്സാ സഹായത്തിന്റെ പേരിൽ ലക്ഷങ്ങളുടെ പണപ്പിരിവ്, സുനിതാ ദേവദാസിനെതിരെ പോലീസ് കേസ്

തന്റെ പരാതി പരിഗണിക്കാതെ മറ്റാരോ തനിക്കെതിരെ തന്ന പരാതിയിൽ കേസെടുത്തതിനെതിരെ സുനിത ഡിജിപിക്കെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരണവുമായി എത്തിയിരുന്നു.

തിരുവനന്തപുരം: മാരകരോഗമെന്നു നുണപറഞ്ഞു സോഷ്യല്‍ മീഡിയ വഴി പണംതട്ടിപ്പ് നടത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകയും മാധ്യമ പ്രവർത്തകയുമായ സുനിത ദേവദാസിനെതിരെ ആലപ്പുഴ പോലീസ് കേസെടുത്തു. സുനിത തന്നെയാണ് തനിക്കെതിരെ കേസെടുത്തതിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.തിരുവനന്തപുരം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാരാരിക്കുളം പോലീസാണ് കേസ് എടുത്തിരിക്കുന്നത്.

ഐപിസി 420, 34 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ വനിതാ സഖാവായ ശ്രീമോൾ എന്ന യുവതിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. തനിക്ക് ക്യാന്‍സറാണെന്നും കുടുംബത്തിന്റെ ദയനീയ അവസ്ഥയും അടക്കം വിവരിച്ച്‌ ഫേസ്ബുക്കില്‍ ഇവര്‍ പോസ്റ്റിടുകയായിരുന്നു. ഒപ്പം, തലമുണ്ഡനം ചെയ്ത ചിത്രവും ഉണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സൈബര്‍ സഖാക്കള്‍ പിരിവ് തുടങ്ങിയത്.

കാനഡയില്‍ താമസിക്കുന്ന സുനിത ദേവദാസാണ് ഈ പിരിവിന് ചുക്കാന്‍ പിടിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. സുനിത തന്നെ ഇവരുടെ അക്കൗണ്ടിലേക്ക് പണം ഇടണമെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷങ്ങളാണ് അക്കൗണ്ടിലേക്ക് വന്നത്.തുടര്‍ന്ന് ഇതില്‍ സംശയം തോന്നിയ ചിലര്‍ നടത്തിയ അന്വേഷണത്തില്‍ വനിത സഖാവിന് ക്യാന്‍സര്‍ പോയിട്ട് ജലദോഷം പോലുമില്ലെന്ന് വ്യക്തമായത്.

ഇതോടെ സിപിഎം സംഘത്തിന്റെ തട്ടിപ്പ് പുറത്തായി. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. പണം നല്‍കിയവരെല്ലാം തട്ടിപ്പിനെതിരേ രംഗത്തെത്തി. വിഷയം വിവാദമായതോടെ വനിത സഖാവും പോസ്റ്റ് മുക്കി. ഇവർ നന്ദു മഹാദേവയുടെ ഒപ്പവും നിന്ന് ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കള്ളം പുറത്തായതോടെ പണംപിരിവിന് നേതൃത്വം നല്‍കിയ സുനിത സോഷ്യൽ മീഡിയയിലൂടെ തനിക്ക് അബദ്ധം പറ്റിയതാണെന്ന് വിശദീകരണ കുറിപ്പ് ഇട്ടിരുന്നു.

ഫിറോസ് കുന്നംപറമ്പിലിന്റേതടക്കം സാമ്പത്തിക ഇടപാടുകള്‍ ആരോപണ വിധേയമായ സമയത്ത് തന്നെയാണ് ഇത്തരത്തില്‍ ചികിത്സസഹായത്തിന്റെ പേരില്‍ കൂടുതല്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വരുന്നത്. സുനിതക്കെതിരെ ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം തന്റെ പരാതി പരിഗണിക്കാതെ മറ്റാരോ തനിക്കെതിരെ തന്ന പരാതിയിൽ കേസെടുത്തതിനെതിരെ സുനിത ഡിജിപിക്കെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരണവുമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button