വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളെ പൂര്‍ണ്ണമായും തകർത്ത് തരിപ്പണമാക്കുമെന്ന് അമേരിക്ക. ഭീകരന്മാരെ എല്ലാവരെയും വധിക്കും. അമേരിക്കയുടെ ഏഷ്യന്‍ മേഖലാ ചുമതല വഹിക്കുന്ന ആലീസ് വെല്‍സ് പറഞ്ഞു. ഭീകരതമൂലം ഏറെ മുറിവേറ്റ അഫ്ഗാന് ഭരണകൂടത്തിനൊപ്പം നടപടികളുമായി മുന്നോട്ടു പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ഭീകരന്മാരും കുടുംബങ്ങളും സുരക്ഷാസേനക്കുമുന്നില് കീഴടങ്ങി. പ്രധാനമായും നംഗര്‍ഹാര്‍ മേഖലയിലാണ് ഭീകരന്മാര് ഏതാണ്ട് പൂര്‍ണ്ണമായും കീഴടങ്ങിയതെന്നും വെല്‍സ് സൂചിപ്പിച്ചു. ഐഎസ്ഐഎസ്-ഖൊറാസാന്‍ വിഭാഗത്തിനെതിരായ നീക്കങ്ങള്‍ അമേരിക്ക ശക്തമാക്കിയിരിക്കുകയാണ്.
ALSO READ: ഇസ്രയേല്‍ വിഷയത്തില്‍ സൗദിയും അമേരിക്കയും രണ്ട് തട്ടില്‍ : അമേരിക്കയുടെ നിലപാട് സൗദി തള്ളി
അഫ്ഗാന് മേഖലയില്‍ കൂട്ടമായി ഭീകരപ്രവര്‍ത്തനം നിര്‍ത്തി സുരക്ഷാ സൈനികര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നവരുടെ എണ്ണം ആയിരത്തിനടുത്തെത്തിയെന്നും 100 ലേറെ ഏകെ-47 റൈഫിളുകളും സൈന്യത്തെ ഏല്‍പ്പിച്ചതായും വെല്‍സ് വെളിപ്പെടുത്തി.
Post Your Comments