മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകൾക്കിടെ സത്യപ്രതിജ്ഞ ചടങ്ങുകളിൽ നിന്നും അദ്ദേഹം വിട്ടു നിന്നത് ശ്രദ്ധേയമായി. മഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും പിന്നീട് രാജിവെച്ച് അജിത് പവാര്‍ എന്‍സിപിയിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. ഉദ്ധവ് താക്കറെയ്ക്കൊപ്പം അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് വ്യാഴാഴ്ചയാണ് പാര്‍ട്ടി അറിയിച്ചത്.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റു
സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കുമെന്നാണ് എന്‍സിപി അറിയിച്ചത്. ഉദ്ധവ് താക്കറെയ്ക്കൊപ്പം മൂന്ന് പാര്‍ട്ടികളില്‍ നിന്നുമായി ആറ് മന്ത്രിമാരാണ് ശിവജി പാര്‍ക്കില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്.
Post Your Comments