Latest NewsNewsIndiaMobile PhoneTechnology

റെഡ്മി നോട്ട് 7 എസ് തീപിടിച്ച സംഭവത്തിൽ നിര്‍മ്മാതാക്കളായ ഷവോമി നൽകുന്ന വിശദീകരണമിങ്ങനെ

റെഡ്മി നോട്ട് 7 എസ് തീപിടിച്ച സംഭവത്തിൽ വിശദീകരണവുമായി ഫോൺ നിര്‍മ്മാതാക്കളായ ഷവോമി. മുംബൈ സ്വദേശിയുടെ ഫോണിന് തീ പിടിച്ചതില്‍ പുറത്തുനിന്നുള്ള ഇടപെടലുണ്ടായിട്ടുണ്ട്. അതിനാല്‍ ഫോണിന് സംഭവിച്ച തകരാറ് ഉപയോക്താവിന്‍റെ അറിവോടെയുള്ളതാണെന്നും നിര്‍മ്മാണത്തിന്റെ പലഘട്ടങ്ങളില്‍ ആവശ്യമായ സുരക്ഷാ പരിശോധനക്കു ശേഷമാണ് ഓരോ ഫോണും പുറത്തിറക്കുന്നതെന്നുമാണ് ഷവോമിയുടെ വക്താവ് നൽകിയ വിശദീകരണം. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഷവോമി വിശദീകരണവുമായി രംഗത്തെത്തിയത്.

Also read : രാജ്യത്ത് ഈ കമ്പനിയുടെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് പാസ്വേഡുകള്‍ മാറ്റണമെന്ന് സര്‍ക്കാര്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്

മുംബൈ സ്വദേശിയായ ഈശ്വര്‍ ചവാന്‍റെ ഫോണാണ് തീ പിടിച്ചത്. ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഒക്ടോബറിലാണ് ചവാന്‍ റെഡ്മി നോട്ട് 7എസ് വാങ്ങിയത്. നവംബര്‍ രണ്ട് വരെ ഫോണിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്നാല്‍ അന്നേ ദിവസം ഫോണില്‍ നിന്നും കത്തുന്ന മണം വന്നയുടൻ ഫോണ്‍ വേഗം മേശപ്പുറത്തേക്ക് വെക്കുകയായിരുന്നു. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോഴല്ല ഇത് സംഭവിച്ചതെന്നും, നിര്‍മ്മാണത്തിലെ കുഴപ്പം മൂലമാണ് അപകടമുണ്ടായതെന്ന് ഉടമയും, ഫോണ്‍ ഉടമ ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ഷവോമിയും വാദിച്ചത് മാധ്യമങ്ങളില്‍ വൻ വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button