Education & Career

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുളളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ നടത്തുന്ന സൗജന്യ കോഴുകളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമോ അനുബന്ധ വിഷയമോ ആയിട്ടുളള സയൻസ്/എൻജിനിയറിങ് ബിരുദമാണ് സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്‌സിന്റെ യോഗ്യത. 20-35 നിടയിലായിരിക്കണം പ്രായം.

കോർപ്പറേഷൻ/മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് വേണം. വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവയും വേണം. എസ്.എസ്.എൽ.സിയാണ് ഡി.ടിഎച്ച്.സെറ്റ് ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷ്യന്റെ യോഗ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button