Jobs & Vacancies

പാരാ ലീഗല്‍ വോളണ്ടിയന്‍മാരെ തിരഞ്ഞെടുക്കുന്നു

പത്തനംതിട്ട: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കോഴഞ്ചേരി അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലേക്കും ഒരു വര്‍ഷത്തെ നിയമ സേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളണ്ടിയന്‍മാരെ തിരഞ്ഞെടുക്കുന്നു. സന്നദ്ധ സേവനത്തില്‍ തത്പരരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പാരാ ലീഗല്‍ വോളണ്ടിയര്‍ സേവനത്തിനും ലീഗല്‍ സര്‍വീസ് അതോറിറ്റി കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന ഓണറേറിയമല്ലാതെ യാതൊരു വിധ ശമ്പളമോ, പ്രതിഫലമോ, കൂലിയോ ലഭിക്കുന്നതല്ല. പ്രായപരിധി 70 വയസ്. അപേക്ഷകര്‍ സാക്ഷരര്‍ ആയിരിക്കണം. മെട്രിക്കുലേഷന്‍ അഭിലഷണീയം. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അങ്കണവാടി വര്‍ക്കേഴ്സ്, അയല്‍കൂട്ട വനിതകള്‍, മുതിര്‍ന്ന പൗരന്മാര്‍ വിവിധ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.

തിരുവല്ല, മല്ലപ്പളളി എന്നിവിടങ്ങളിലുളള അപേക്ഷകള്‍ തിരുവല്ല കുടുംബകോടതിയില്‍ പ്രവര്‍ത്തിക്കുന്ന തിരുവല്ല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലും അടൂര്‍ താലൂക്കിലുളള അപേക്ഷകള്‍ അടൂര്‍ മുന്‍സിഫ് കോടതിയില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലും റാന്നി താലൂക്കിലുളള അപേക്ഷകള്‍ റാന്നി മുന്‍സിഫ് കോടതിയില്‍ പ്രവര്‍ത്തിക്കുന്ന റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലും, കോന്നി, കോഴഞ്ചേരി എന്നീ താലൂക്കുകളിലുളള അപേക്ഷകള്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും അപേക്ഷിക്കാം. അപേക്ഷകര്‍ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുളള അപേക്ഷ ഡിസംബര്‍ 31 നകം ചെയര്‍മാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി / താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി എന്ന മേല്‍വിലാസത്തില്‍ നല്‍കണം. ഫോണ്‍ 0468-2220141

shortlink

Related Articles

Post Your Comments

Related Articles


Back to top button