Latest NewsKeralaNews

സുരക്ഷ തന്നില്ലെങ്കിൽ കോടതിയെ സമീപിക്കും; ശബരിമല സന്ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി

കൊച്ചി: ശബരിമല സന്ദർശനം നടത്തുമെന്നും ഇതിന് പൊലീസ് സുരക്ഷ തേടി അൽപസമയത്തിനകം കമ്മീഷണറുടെ ഓഫീസിൽ പോകുമെന്നും വ്യക്തമാക്കി ബിന്ദു അമ്മിണി. തങ്ങളെ ശബരിമലയിൽ കയറ്റാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സുരക്ഷ തന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ബിന്ദു കൂട്ടിച്ചേർത്തു.

Read also: ബിന്ദു അമ്മിണിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചതിൽ യാതൊരു സഹതാപവും തോന്നുന്നില്ല; ചങ്കൂറ്റത്തോടെ നിലപാട് തുറന്നുപറഞ്ഞ് ദീപ രാഹുൽ ഈശ്വർ

അതേസമയം തന്റെ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തയാൾക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകളാണെന്നും ബിന്ദു അമ്മിണി ആരോപിച്ചു. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയില്ല. പൊലീസിന്റെ ഗൂഡാലോചന സംശയിക്കുന്നതായും അവർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button