Latest NewsKeralaNews

ഇപ്പോള്‍ വിഷപാമ്പുകളുടെ ഇണ ചേരല്‍ : ജാഗ്രത വേണമെന്ന് ജനങ്ങളോട് വാവ സുരേഷ്

ഇപ്പോള്‍ വിഷപാമ്പുകളുടെ ഇണ ചേരല്‍ . ജാഗ്രത വേണമെന്ന് ജനങ്ങളോട് വാവ സുരേഷ് . വിഷപ്പാമ്പുകളായ അണലിയും മൂര്‍ഖന്‍ പാമ്പും മറ്റും ഇണചേരുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ഇവ നമ്മുടെ പരിസരത്തെത്താതെ സൂക്ഷിക്കണമെന്ന് വാവ സുരേഷ്. പാമ്പുകടിയേറ്റുള്ള അപകട മരണങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വാവ സുരേഷ് പറയുന്നു. നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷപ്പാമ്പുകളുടെ ഇണചേരല്‍ സമയം. ഈ സമയം പാമ്പുകളേറെ കാണപ്പെടുന്നതിനാല്‍ ആളുകള്‍ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ഉപയോഗശൂന്യമായ വസ്തുക്കളും ചപ്പുചവറുകളും വീടിനു സമീപം കൂട്ടിയിടരുത്.

പാദരക്ഷകളും ഷൂസും ഹെല്‍മറ്റും ധരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

പാദരക്ഷകള്‍ വീടിനോടു ചേര്‍ന്ന് കൂട്ടിയിടരുത്.

വീടിന്റെ പരിസരത്ത് വിറകുകള്‍ കൂട്ടിയിടരുത്. വിറകുകള്‍ ചാരിവയ്ക്കാന്‍ ശ്രദ്ധിക്കണം.

നായ, പൂച്ച, കാക്ക എന്നിവ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാലോ എന്തിനെയെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കണ്ടാലോ ശ്രദ്ധിക്കാം

സന്ധ്യാസമയങ്ങളില്‍ പുറത്തേക്ക് കാലിട്ടിരിക്കുകയോ മുന്‍വാതിലുകളും പിന്‍വാതിലുകളും തുറന്നിടുകയോ ചെയ്യരുത്.

തോട്ടം തൊഴിലാളികളും മറ്റും പ്ലാസ്റ്റിക് കയ്യുറകളും മുകള്‍ ഭാഗം മൂടിയ പാദരക്ഷകളും മറ്റും ധരിച്ചു മാത്രമേ ജോലിക്കിറങ്ങാവൂ.

പുലര്‍ച്ചെ റബര്‍ ടാപ്പിങ്ങിനിറങ്ങുന്നവര്‍ ബൂട്ട് ധരിച്ച് പുറത്തിറങ്ങാന്‍ ശ്രദ്ധിക്കണം.

പുലര്‍ച്ചെയും സന്ധ്യാസമയങ്ങളിലും കാല്‍നടയായി സഞ്ചരിക്കുന്നവര്‍ നിലത്ത് അമര്‍ത്തി ചവിട്ടി ശബ്ദമുണ്ടാക്കി നടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കടപ്പാട് : മലയാള മനോരമ

shortlink

Related Articles

Post Your Comments

Related Articles


Back to top button