കൊച്ചി: യുവനടന് ഷെയ്ന് നിഗം വീണ്ടും മുടിമുറിച്ച് ഷെയ്ന് നിഗം. വെയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും വരെ മുടിയും താടിയും വെട്ടരുതെന്ന കരാർ ലംഘിച്ചുകൊണ്ടാണ് താരം മുടിവെട്ടിയിരിക്കുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ജോബി ജോര്‍ജുമായി ഷെയ്ന് നിഗം മുൻപ് പിണങ്ങി പിരിഞ്ഞിരുന്നു. സിനിമാ ചിത്രീകരണം മുടങ്ങിയതോടെ സിനിമാ സംഘടനകള്‍ ഇടപെട്ടാണ് പരിഹാരം ഉണ്ടാക്കിയത്. തുടര്‍ന്ന് ചിത്രീകരണവുമായി സഹകരിച്ചു തുടങ്ങിയെങ്കിലും രൂപമാറ്റം വരുത്തരുതെന്ന വ്യവസ്ഥ ലംഘിച്ചിരിക്കുകയാണ്.
വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിഷയം ചർച്ച ചെയ്യാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്. വെയിലും കുർബാനിയും പൂർത്തിയാക്കാതെ മറ്റ് സിനിമകളിൽ അഭിനയിപ്പിക്കേണ്ട എന്ന തീരുമാനം സംഘടന എടുത്തേക്കുമെന്നാണ് സൂചന.
Post Your Comments