Latest NewsNewsBusiness

നേട്ടം കൈവിട്ടു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : വ്യാപരം ആരംഭിച്ചപ്പോയുള്ള നേട്ടം കൈവിട്ട്,ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്‌സ് 67.93 പോയന്റ് താഴ്ന്ന് 40,821.30ലും നിഫ്റ്റി 36.10 പോയന്റ് താഴ്ന്ന് 12037.70ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1097 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1403 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 166 ഓഹരികള്‍ക്ക് മാറ്റമില്ലാതെ നിന്നു.

Also read : വരും ദിവസങ്ങളില്‍ ഉള്ളി വില കുത്തനെ കുറയും : ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ശക്തമായ നടപടിയെടുത്തു

ഗെയില്‍, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്റ് ബാങ്ക്,ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടത്തിലും, ഗ്രാസിം, ബിപിസിഎല്‍, പവര്‍ഗ്രിഡ്,ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എംആന്റ്എം, ടിസിഎസ്, ,സീ എന്റര്‍ടെയന്‍മെന്റ്, ഭാരതി ഇന്‍ഫ്രടെല്‍, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകിതുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്ന് 41,000ത്തിലും, നിഫ്റ്റി 12,126 പോയിന്റിലുമാണ് വ്യാപാരം പുരോഗമിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button