Latest NewsNews

ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയ മൂന്നാമത്തെ വൃക്ക നീക്കം ചെയ്തു

ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയ മൂന്നാമത്തെ വൃക്ക നീക്കം ചെയ്‌തതിലൂടെ ഗിന്നസ് ബുക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടാന്‍ ഒരുങ്ങുന്നു ന്യൂദല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രി. ആയിരത്തില്‍ ഒരാള്‍ക്ക് ബാധിക്കാന്‍ സാധ്യതയുള്ള വൃക്ക രോഗം ബാധിച്ച അമ്പത്താറുകാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. 7.4 കിലോഗ്രാം ഭാരമുള്ള വൃക്കയാണ് നീക്കം ചെയ്‌തത്‌. 32 സെന്റീമീറ്റര്‍ നീളവും 21.8 സെന്റീമീറ്റര്‍ വീതിയും ഇതിനുണ്ടായിരുന്നു. സാധാരണ അവസ്ഥയില്‍ ഒരു വൃക്കയ്ക്ക് 120 മുതല്‍ 150 ഗ്രാം വരെയാണ് ഭാരം.

Read also: ആരോഗ്യത്തിനു മാത്രമല്ല ചര്‍മ സംരക്ഷണത്തിനും സ്‌ട്രോബറി

കടുത്ത ഉദരവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സക്കെത്തിയ രോഗിയെ കൂടുതല്‍ പരിശോധിച്ചപ്പോഴാണ് വൃക്ക സംബന്ധമായ രോഗമാണെന്ന് കണ്ടെത്തിയതെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ. സച്ചിന്‍ കതുരിയ പറഞ്ഞു. ഇരു വൃക്കകളിലും അണുബാധ ഉണ്ടായിരുന്നു. ഔട്ടൊസോമല്‍ ഡോമിനന്റ് പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് (എഡിപികെഡി) എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. ശസ്ത്രക്രിയയിലൂടെ ഭാരം കൂടിയ വൃക്ക നീക്കം ചെയ്തതിന്റെ റെക്കോഡ് ഇപ്പോള്‍ ദുബായിലെ ആശുപത്രിക്കാണ്. 2017ല്‍ 4.25 കിലോ ഭാരമുള്ള വൃക്കയാണ് നീക്കം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button