പത്തനംതിട്ട: ചെറിയ കുട്ടിയെ ഒപ്പമിരുത്തി ഗിയര്‍ മാറ്റിച്ച് ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്‌തു. ചങ്ങനാശേരി നാലുകോടി വാലുപറമ്പില്‍ കെ.വി.സുധീഷിന്റെ ലൈസന്‍സ് ആണ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്. പത്തനംതിട്ട തിരുവല്ല മല്ലപ്പള്ളി റൂട്ടില്‍ പാമലയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡ്രൈവര്‍ സീറ്റിനു സമീപം ബോണറ്റിനു മുകളിലിരിക്കുന്ന ചെറിയ കുട്ടി ഗിയര്‍ മാറ്റുന്നതും അതിനനുസരിച്ച് സുധീഷ് വണ്ടി ഓടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെ പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് ഡ്രൈവറെ വിളിച്ചു വരുത്തി വിശദീകരണം തേടി. ഗ്രൗണ്ടിലൂടെയാണ് ഓടിച്ചതെന്നായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ വിഡിയോയിലെ ദൃശ്യങ്ങളില്‍ നിന്ന് വാഹനം മൈതാനത്തിലൂടെയല്ല ഓടുന്നതെന്ന് ആര്‍ടിഒയുടെ പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് നടപടിയെടുത്തത്.
Post Your Comments