KeralaLatest NewsIndia

തൃപ്തി ദേശായിക്കൊപ്പം ബിന്ദു അമ്മിണിയും , തങ്ങൾ ഫ്രണ്ട്സ് ആണെന്ന് ബിന്ദു

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പോയ സംഘം, സുരക്ഷ ആവശ്യപ്പെട്ടു.

കൊച്ചി: ശബരിമലയിലേക്ക് പോകാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി.ഭൂമാതാ ബ്രിഗേഡിലെ അഞ്ചുപേരാണ് സംഘത്തിലുള്ളത്.കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. പുലര്‍ച്ചെ 5.30ഓടെ വിമാനത്താവളത്തിലെത്തിയ തൃപ്തിയെ കാത്ത് ബിന്ദു വിമാനത്താവളത്തിലുണ്ടായിരുന്നു. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പോയ സംഘം, സുരക്ഷ ആവശ്യപ്പെട്ടു.

എന്നാല്‍ എസ്പി ഓഫീസുമായി ബന്ധപ്പെടാനാണ് സ്റ്റേഷന്‍ ഉദ്യോസ്ഥര്‍ അറിയിച്ചത്. പിന്നീട് കോട്ടയം റൂട്ടില്‍ ഇവര്‍ യാത്ര തിരിച്ചു എന്നാണ് വിവരം. തങ്ങൾ ഫ്രണ്ട്സ് ആണെന്നാണ് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ തങ്ങളെ പിന്തുടരരുതെന്നും തങ്ങൾ മറ്റൊരിടത്തേക്കാണ് പോകുന്നതെന്നും ബിന്ദു പറഞ്ഞു.യുവതീപ്രവേശനം സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നും മല കയറാനെത്തുമെന്നും നേരത്തെ തൃപ്തി ദേശായി പറഞ്ഞിരുന്നു.

തൃപ്തി ദേശായി ശബരിമലയിൽ കയറുന്നതിനായി കേരളത്തിലെത്തി, കോടതി ഉത്തരവോടെയാണ് വന്നതെന്ന് തൃപ്തി : കൂടെ ബിന്ദു അമ്മിണിയും

ഇത്തവണ താൻ കോടതി ഉത്തരവുമായാണ് എത്തിയതെന്നും തടഞ്ഞാൽ അത് കോടതി അലക്ഷ്യമാകുമെന്നും തൃപ്തി പറഞ്ഞു. കൂടാതെ സർക്കാർ രേഖാമൂലം അറിയിച്ചാൽ മാത്രമേ താൻ ദർശനത്തിൽ നിന്നും പിന്മാറുകയുള്ളു എന്നും അവർ പറഞ്ഞു. ബിന്ദുവും തൃപ്തിയും KL 39 H 5268 എന്ന വാഹനത്തിൽ ആണ് യാത്ര എന്ന് സൂചന.ആലുവയിൽ നിന്നും കോട്ടയം എരുമേലി വഴിയാണ് പമ്പക്ക് ആക്ടിവിസ്റ്റുകൾ വരുന്നത് .

ശബരിമലയിലേക്ക് പുറപ്പെടുന്നത് വ്യക്തമാക്കി സര്‍ക്കാരിന് കത്തയച്ചിരുന്നുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയിലേക്ക് പുറപ്പെടുന്നെന്നും സംരക്ഷണം നല്‍കണം എന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും കത്തയച്ചിരുന്നു എന്നാണ് തൃപ്തി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button