Kerala

പ്രവാസികൾക്ക് ആശ്വാസമേകി നോർക്ക പുനരധിവാസ പദ്ധതി

നോർക്ക റൂട്ട്‌സും ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ സഹകരണത്തോടെ നോർത്ത് പറവൂർ വ്യാപാരഭവൻ ആഡിറ്റോറിയത്തിൽ മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതിയായ NDPREM വായ്പ ലഭിക്കുന്നതിനുള്ള ഏകദിന അർഹത പരിശോധന ക്യാമ്പും സംരംഭകത്വ പരിശീലനവും വി.ഡി സതീശൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പ് വരുത്തുക എന്നത് സർക്കാരുകൾ നേരിടുന്ന വെല്ലുവിളിയും ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങൾ വിജയിക്കണമെങ്കിൽ സംരംഭകർ നല്ല സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും പൂർണ്ണസമർപ്പണത്തോടെ പ്രവർത്തിക്കണമെന്നും വായ്പാ യോഗ്യത നിർണ്ണയ ക്യാമ്പ് ഉത്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. വിദേശ തൊഴിൽ കമ്പോളങ്ങളിലെ അവസ്ഥ ശുഭ സൂചകമല്ലാത്തത്തിനാൽ നോർക്ക നടത്തുന്ന ഇത്തരം പുനരധിവാസം വളരെ ഉചിതവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാൻ ഡി. രാജ്കുമാർ പറഞ്ഞു.

മുൻസിപ്പൽ കൗൺസിലർ കെ.എ.വിദ്യാനന്ദൻ, ബാങ്ക് ഓഫ് ഇന്ത്യ സോണൽ മാനേജർ വി. മഹേഷ്‌കുമാർ, പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി. ആർ അനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി സ്വാഗതവും ജനറൽ മാനേജർ ഡി. ജഗദീശ് നന്ദിയും പറഞ്ഞു.തുടർന്ന് സി.എം.ഡി അസ്സോസിയേറ്റ് പ്രൊഫസർ അനിൽ ജോർജ്ജ് സംരംഭകത്വ പരിശീലനം നൽകി. പരമാവധി 30 ലക്ഷം രൂപ അടങ്കൽ മൂലധന ചെലവുവരുന്ന പദ്ധതിയ്ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ വരെ), ആദ്യ നാലു വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നോർക്ക പുനരധിവാസ പദ്ധയിൻ കീഴിൽ ലഭിക്കും. വായ്പാ നിർണ്ണയ ക്യാമ്പിൽ 222 പേര് പങ്കെടുത്തു. അവശ്യ രേഖകളുമായി ഹാജരായ 92 ഗുണഭോക്താക്കൾക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യവസ്ഥകൾക്ക് വിധേയമായി വായ്പ അനുവദിക്കുന്നതിനായി തെരഞ്ഞെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button