
ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികള്‍ക്ക് പിറന്നത് രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ്. മധ്യപ്രദേശിലെ വിദിഷിയിലാണ് സംഭവം. ഇരുപത്തിയൊന്നുകാരിയായ ബബിത അഹിര്‍വാള്‍ എന്ന സ്ത്രീയാണ് കുട്ടിക്ക് ജന്മം നല്‍കിയത്. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ ബബിതയുടെ ആദ്യത്തെ കുഞ്ഞാണ് ഇത്. സോണോഗ്രാഫി പരിശോധനയില്‍ ഇവര്‍ക്ക് ഇരട്ടകുട്ടികളാണ് പിറക്കുകയെന്നാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചത്. എന്നാല്‍ ദമ്പതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച് കുഞ്ഞിന് ഇരട്ട തലകളും, മൂന്ന് കൈകളോടും കൂടിയാണ് പുറത്തുവന്നത്.
ഓപ്പറേഷനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. രണ്ട് തലകളുണ്ടെങ്കിലും ഒരു ഹൃദയം മാത്രമേ കുഞ്ഞിന് ഉള്ളൂ. കുട്ടിയുടെ വലത് കൈയില്‍ രണ്ട് കൈപ്പത്തികളുമുണ്ട്, അപൂര്‍വമായി മാത്രമേ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂവെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ആശുപത്രിയിലെ സ്പെഷ്യല്‍ നവജാതശിശു പരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ച കുഞ്ഞ് പ്രത്യേക നിരീക്ഷണത്തിലാണ്. വാര്‍ത്ത പരന്നതോടെ കുഞ്ഞിനെ കാണാന്‍ എത്തുന്ന ജനക്കൂട്ടത്തെയും തടയേണ്ട അവസ്ഥയിലാണ് ആശുപത്രി അധികൃതര്‍.
Post Your Comments