തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വ്വജന സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയായ ഷഹ്ല ഷെറിന്റെ മരണത്തില്‍ നിന്നും കേരളം മോചിതരായിട്ടില്ല. ഇപ്പോഴിതാ ഷഹ്ല ഷെറിന് എന്ന കൊച്ചു കുട്ടിയെ മറക്കില്ല എന്നു പറഞ്ഞുകൊണ്ട് ഒരു അധ്യാപകന് പങ്കുവച്ച കുറിപ്പ് ഉള്ളംതൊടും. പാമ്പിനേക്കാള്‍ വിഷമുള്ള ജീവിയാണ് മനുഷ്യന് എന്ന് തെളിയിച്ച ആ ഒറ്റപ്പെട്ട അദ്ധ്യാപകനൊപ്പമല്ല ഞാനുള്‍പ്പടെയുള്ള 98% അദ്ധ്യാപക സമൂഹം എന്ന് പറഞ്ഞ വി.വി രാജേഷ് എന്ന അധ്യാപകന് തന്റെ മകള്‍ക്ക് താനും കുടുംബവും ചേര്‍ന്ന് ഷഹ്ല എന്നു പേരിട്ടതിനെക്കുറിച്ചും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഷഹല മോൾ
വേദനയാണ്
ഓർമ്മയാണ്
ഓർമ്മപ്പെടുത്തലാണ്
മറക്കില്ല ഒരിക്കലും
വയനാട്ടിലെ സർവ്വജന സ്കൂളിലെ കൊച്ചു മിടുക്കി ഈ ലോകത്തു നിന്നും യാത്ര പറഞ്ഞത് ഇപ്പോഴും നമ്മുടെ കേരള സമൂഹം ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ല.. പാമ്പ് കടിച്ചു എന്നതിലപ്പുറം ആ ക്ലാസ്സിലുണ്ടായിരുന്ന അദ്ധ്യാപകന്റെ സമയോചിത ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ഇന്നും ഷഹല മോൾ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നതാണ് ഞാനുൾപ്പെടുയുള് അദ്ധ്യാപക സമൂഹം .മനുഷ്യത്വം മനസ്സിൽ മരവിച്ചാൽ പാമ്പിനേക്കാൾ വിഷമുള്ള ജീവിയാണ് മനുഷ്യൻ എന്ന് തെളിയിച്ച ആ ഒറ്റപ്പെട്ട അദ്ധ്യാപകനൊപ്പമല്ല ഞാനുൾപ്പടെയുള്ള 98% അദ്ധ്യാപക സമൂഹം.. എന്നെയും കുടുംബത്തേയും ആഴത്തിൽ വേദനിപ്പിച്ചതാണ് ഈ സംഭവം അതിനാൽ ഞങ്ങൾ (രാജേഷ് ,ഉഷസ്സ്, ആരുഷ്) തീരുമാനിച്ചു കഴിഞ്ഞു ഇന്നലെ (23/11/2019 ) ഞങ്ങൾക്കു പിറന്ന ഞങ്ങളുടെ പൊന്നുമോൾ ഇന്നു മുതൽ ഞങ്ങളുടെ ഷഹല മോളാണ് ….അതെ അവൾ ഇനി ഷഹല വി രാജേഷ് … മറക്കില്ലൊരിക്കലും ഞങ്ങ ൾ ഷഹല മോളെ…..
https://www.facebook.com/v.v.rajesh.vijayan/posts/2601705886589589
Post Your Comments