തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുന്നത് സിപിഎം ആണെന്ന് ആരോപിച്ച് ബിജെപി നേതാവ് എസ് സുരേഷ്. സർക്കാർ ജോലിക്കാർ സമരത്തിന് പോകാൻ പാടില്ലെന്ന നിയമം മറികടന്ന് ഗവർണർക്കെതിരേയുള്ള സമരത്തിൽ പങ്കെടുത്തവരുടെ ആദ്യഘട്ട ലിസ്റ്റ് കൈമാറിയതായി അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്നത് CPM….,
സെക്രട്ടറിയേറ്റിൽ ഒപ്പിട്ടിട്ട്
“ആരിഫ് മുഹമ്മദ് ഖാനേ **** ഓർത്ത് കളിച്ചോ സൂക്ഷിച്ചോ…” എന്ന് മുദ്രാവാക്യം വിളിച്ച് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ അഡീഷണൽ സെക്രട്ടറി ഉൾപ്പെടെയുള്ള സഖാക്കളെ …. നിങ്ങൾക്ക് പണി വരുന്നുണ്ട്.
BJP പ്രതിനിധിസംഘം ഇന്ന് ഗവർണറെക്കണ്ട് സഖാക്കളുടെ ആദ്യഘട്ട ഫോട്ടോയും വീഡിയോയും കൈമാറി …
രാജ്ഭവനും രാഷ്ട്രപതി ഭവനും വേണ്ടി വരുമോ ⁉️
കേരളത്തെ ഭരണഘടനാപ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ….⁉️
#bjp4keralam #arifmohammadkhan #keralagovernor #trivandrum #WeAreWithGovernor #WeAreWithConstitution
Post Your Comments