Latest NewsIndia

അറിയിക്കാതെ അവധി എടുത്തതിന് വിദ്യാര്‍ത്ഥിനിയെ കൊണ്ട് ഏത്തമിടീച്ചു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കുറ്റക്കാരനായ അദ്ധ്യാപകനെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സ്‌കൂളിനുമുന്നില്‍ ധര്‍ണനടത്തി.

ചെന്നൈ: മുന്‍കൂട്ടി അറിയിക്കാതെ അവധി എടുത്തതിന് ശിക്ഷയായി അദ്ധ്യാപകന്‍ ഏത്തമിടീച്ചതില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കുറ്റക്കാരനായ അദ്ധ്യാപകനെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സ്‌കൂളിനുമുന്നില്‍ ധര്‍ണനടത്തി. ഇതിനിടെ ആരോപണവിധേയനായ അദ്ധ്യാപകന്‍ ഒളിവില്‍പ്പോയി. പൊലീസ് അന്വേഷിച്ചെത്തിയപ്പോള്‍ അദ്ധ്യാപകന്‍ സ്‌കൂളില്‍ എത്തിയില്ലെന്നാണ് പ്രധാനാധ്യാപിക പറഞ്ഞത്.

എന്നാല്‍, അദ്ധ്യാപകരുടെ ഹാജര്‍ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ ഇദ്ദേഹം ഒപ്പിട്ടുണ്ടെന്ന് മനസ്സിലായി.ബന്ധുക്കളുടെ പരാതിയില്‍ അദ്ധ്യാപകനെതിരേയും പ്രധാനാധ്യാപികയ്‌ക്കെതിരേയും പൊലീസ് കേസെടുത്തു. തൂത്തുക്കുടി ആരോഗ്യപുരത്ത് അന്തോണി കരുണാകരന്റെയും പുരാണശെല്‍വിയുടെയും മകള്‍ മരിയ ഐശ്വര്യയാണ് (16) മരിച്ചത്. മുത്തശ്ശി മരിച്ചതിനെത്തുടര്‍ന്ന് മരിയ രണ്ടുദിവസം ക്ലാസില്‍ പോയിരുന്നില്ല.

അതുകഴിഞ്ഞ് ക്ലാസില്‍ പോയപ്പോള്‍ കംപ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപകനായ പി. ജ്ഞാനപ്രകാശം കുട്ടിയെ ശകാരിക്കുകയും അവധിയെടുത്തതിന് ശിക്ഷയായി 101 തവണ ഏത്തമിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. മറ്റുള്ള കുട്ടികളുടെമുമ്പില്‍ വെച്ചുണ്ടായ ഈ സംഭവത്തിൽ വിഷമിച്ച മരിയ ഐശ്വര്യ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button