മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണിക്ക് ആശ്വാസം,വ്യാപാരം നേട്ടത്തോടെ തുടങ്ങി. ഇന്ന് തിങ്കളാഴ്ച്ച സെന്‍സെക്സ് 200 ലേറെ പോയിന്റ് ഉയര്‍ന്ന് 40,561 പോയന്റിലും നിഫ്റ്റി 1,975 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, വേദാന്ത തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യോപ് ഓഹരികളുടെ നേട്ടം 0.4 ശതമാനത്തോളം ഉയർന്നു.
വിപ്രോ, ബ്രിട്ടാനിയ, ബജാജ് ഓട്ടോ, സീ എന്റര്ടെയ്ന്മെന്റ്, ബിപിസിഎല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഒഎന്‍ജിസി,എച്ച്സിഎല്‍ ടെക്, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments