ഗൗതം ബുദ്ധ നഗര്‍: പിടികിട്ടാപ്പുള്ളികളായ കുറ്റവാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് പോലീസ്. 25000 രൂപയാണ് പാരിതോഷികമായി നൽകുന്നത്. യു പി പോലീസ് 71 കുറ്റവാളികളെയാണ് അന്വേഷിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കണമെന്നും ഇവര്‍ക്ക് 25000 രൂപ പാരിതോഷികമായി നല്‍കുമെന്നും എസ്പി വൈഭവ് കൃഷ്ണ അറിയിച്ചു.
ALSO READ: യാത്രാവിമാനം ജനവാസമേഖലയില്‍ തകര്‍ന്നു വീണു : നിരവധി മരണം : വീടുകള്‍ തകര്‍ന്നു ; മരണ സംഖ്യ ഉയരും
ഉത്തര്‍പ്രദേശില്‍ ഉണ്ടായിട്ടുള്ള വിവിധ തരം കുറ്റകൃത്യങ്ങളില്‍പ്പെട്ട 71 പേര്‍ക്കായി ഏറെ നാളായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊലപാതകം, പിടിച്ചുപറി, പീഡനം, കവര്‍ച്ച എന്നീ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെയാണ് പോലീസ് തെരയുന്നത്.
Post Your Comments