Latest NewsNewsIndia

പാർലമെന്റിൽ രമ്യ ഹരിദാസ് എംപിക്ക് നേരെ കയ്യേറ്റ ശ്രമം : എം.പിമാരെ പുറത്താക്കി

ന്യൂ ഡൽഹി :മഹാരഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപെട്ടു പാർലമെന്റിൽ നടന്ന പ്രതിഷേത്തിനിടെ രമ്യ ഹരിദാസ് എംപിക്ക് നേരെ കയ്യേറ്റ ശ്രമം. ലോക്സഭയിലെ പുരുഷ മാർഷൽമാർ ബലം പ്രയോഗിച്ച് പിടിച്ച്മാറ്റി. തമിഴ് നാടിൽ നിന്നുള്ള കോൺഗ്രസ് എംപി ജ്യോതിമണിക്ക് നേരെയും കയ്യേറ്റമുണ്ടായി. രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി. പ്ലക്കാര്‍ഡ് പറ്റില്ലെന്നും പറഞ്ഞ് പിടിച്ചുമാറ്റുകയായിരുന്നു. പാര്‍ലമെന്‍റിനകത്ത് പോലും സേഫ് അല്ലെങ്കില്‍ വേറെവിടെയാണ് അതുണ്ടാകുകയെന്ന് സംഭവത്തെ കുറിച്ച് രമ്യ ഹരിദാസ് പ്രതികരിച്ചു.

Also read : മഹാരാഷ്ട്ര : ഫഡ്‌നാവിസും,അജിത് പവാറും ചുമതലയേറ്റെടുത്തു

അതേസമയം ഹൈബി ഈഡനെയും, ടി എൻ പ്രതാപനെയും ഒരു ദിവസത്തേക്ക് പുറത്താക്കി. ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനര്‍ ലോക്സഭയിൽ ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് സ്പീക്കറുടെ നടപടി. നടുത്തളത്തിൽ ഇറങ്ങി ബാനറും പ്ലക്കാഡുമായി പ്രതിഷേധിച്ച സഭാ അംഗങ്ങളെ പിന്തിരിപ്പിക്കാൻ മാര്‍ഷൽമാരെ നിയോഗിച്ചത് സംഘർഷത്തിന് കാരണമായി. ടിഎൻ പ്രതാപനും ഹൈബി ഈഡനും സംഘര്‍ഷത്തിൽ പരിക്കേറ്റിട്ടുണ്ട്.

മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപെട്ട്  പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. രാജ്യസഭയിലും ലോക്സഭയിലും മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പാര്‍ലമെന്‍റിനു പുറത്ത് സോണിയാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധിച്ചത്. തുടര്‍ന്നാണ് ഇവര്‍ സഭകളിലേക്കെത്തി പ്രതിഷേധം തുടങ്ങിയത്. നേരത്തെ കോണ്‍ഗ്രസ് വിഷയത്തില്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ലോക്സഭ ഉച്ചവരെ പിരിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button