![](/wp-content/uploads/2019/11/pop-singer.jpg)
സോള്‍: പ്രശസ്ത പോപ്പ് ഗായികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത കൊറിയന്‍ പോപ് ഗായികയും നടിയുമായ ഗൂ ഹാരയെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദക്ഷിണ കൊറിയയിലെ സോളിലെ ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ഇരുപത്തിയെട്ടുകാരിയായ ഗൂ ഹാരയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണ വാര്‍ത്ത വരുന്നതിന് മുമ്പ് ഹാര ഇന്‍സ്റ്റഗ്രാമില്‍ ‘ഗുഡ്നൈറ്റ്’ എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം പങ്കുവച്ചിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ മെയില്‍ ആത്മഹത്യാശ്രമം നടത്തിയ ഗൂ ഹാര പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരാധകരോട് ആത്മഹത്യാശ്രമം നടത്തിയതിന് ക്ഷമ ചോദിച്ചിരുന്നു.
Post Your Comments