ഒൻപത് ജലസേചന അഴിമതി കേസുകൾ അവസാനിപ്പിച്ചതിൽ അജിത് പവാറുമായി ബന്ധപ്പെട്ടതൊന്നും ഇല്ലെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതിനെതിരെ ആന്റി കറപ്‌ഷൻ ബ്യുറോ ആണ് രംഗത്തെത്തിയത്.രണ്ട് ദിവസം മുമ്പ് സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപിയെ പിന്തുണച്ചതിന് പകരമായി അജിത് പവാറിനെ കുറ്റവിമുക്തനാക്കിയെന്ന് വ്യാജ വാർത്തകളും കൂടാതെ പ്രതിപക്ഷ പാർട്ടികളും കോൺഗ്രസും അവകാശപ്പെട്ടതിനെ തുടർന്നാണ് എസിബിയുടെ വിശദീകരണം.
ഇന്ന് അവസാനിച്ച കേസുകളൊന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി ബന്ധപ്പെട്ടതല്ലെന്ന് മഹാരാഷ്ട്ര എസിബി മേധാവി പരമ്പീർ സിംഗ് വ്യക്തമാക്കി. വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 2014 ൽ മുഖ്യമന്ത്രിയായ ശേഷം അജിത് പവാറും മറ്റ് ഉന്നത എൻസിപി നേതാക്കളും ഉൾപ്പെട്ട ജലസേചന അഴിമതിയെക്കുറിച്ച് എസിബി അന്വേഷണത്തിന് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ മുന്നോട്ട് പോയിരുന്നു.
ഇതാണ് മരവിപ്പിച്ചെന്നു വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. അതേസമയം ടൈംസ് നൗവിന്റെ മുതിർന്ന റിപ്പോർട്ടർ തന്റെ വാർത്തയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
This tweet stands corrected. None of these cases are related to ajit pawar https://t.co/mCsLyxe4jm
— Megha Prasad (@MeghaSPrasad) November 25, 2019
Post Your Comments