Latest NewsKeralaNews

താലികെട്ടിന് മുഹൂര്‍ത്തമായപ്പോള്‍ മണ്ഡപത്തില്‍ മുന്‍ കാമുകി; പണിപാളിയെന്ന് മനസിലാക്കിയ വരന്‍ ചെയ്തത്

തിരുവനന്തപുരം•താലികെട്ടിന് മുഹൂര്‍ത്തമായപ്പോഴാണ് കല്യാണ മണ്ഡപത്തിന് മുന്നില്‍ നില്‍ക്കുന്ന തന്റെ മുന്‍ കാമുകിയെ വരന്‍ കാണുന്നത്. പണി പാളിയെന്ന് മനസിലാക്കിയ വരന്‍ വളരെ വേഗം താലികെട്ടി വധുവിനെയും കാറില്‍ കയറ്റി സ്ഥലംവിട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

പുന്നുളം സ്വദേശിയായ യുവാവും ആയയില്‍ സ്വദേശിയായ യുവതിയും തമ്മിലായിരുന്നു വിവാഹം. വധുവിന് താലി ചാര്‍ത്താന്‍ വരന്‍ ഒരുങ്ങുമ്പോഴാണ് കാമുകിയുടെ രംഗപ്രവേശം. വരനായ യുവാവ് തന്നെ വിവാഹം കഴിച്ചതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ യുവതിയെ വിവാഹം കഴിച്ചിട്ടില്ലെന്നും പരിചയം മാത്രമേയുള്ളൂവെന്ന് വരന്‍ പറഞ്ഞു.

തുടര്‍ന്ന് ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. പെണ്‍വീട്ടുകാരില്‍ ചിലര്‍ വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിനിടെ വരന്റെ വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് യുവതിയോട് വിവാഹം കഴിച്ചതിന്റെ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മതിയായ രേഖകളൊന്നും കൈവശമില്ലായിരുന്നു. ഒടുവില്‍ പോലീസ് സംഗതി ഒത്തുതീര്‍പ്പാക്കി.

തുടര്‍ന്ന് താലികെട്ട് ചടങ്ങ് വേഗം പൂര്‍ത്തിയാക്കി വരന്‍ വധുവിനെയും കാറില്‍ കയറ്റി സ്ഥലംവിടുകയും ചെയ്തു. സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button