മുംബൈ: ബിജെപി മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചതിനുശേഷം നാടകീയ സംഭവവികാസങ്ങളാണ് നടക്കുന്നത്. ഞായറാഴ്ച രാത്രിവൈകി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാറും കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിൽനടന്ന ചർച്ചയുടെ വിശദാംശങ്ങൾ വ്യക്തമായിട്ടില്ല. എന്നാൽ, സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങളാണ് ഇരുവരും ചർച്ചചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
തിങ്കളാഴ്ച രാവിലെ സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന ഹർജിയുമായി ബന്ധപ്പെട്ടാണ് ഇവർ ചർച്ചനടത്തിയതെന്നാണ് അറിയുന്നത്. മുതിർന്ന ബി.ജെ.പി.നേതാക്കളായ ചന്ദ്രകാന്ത് പാട്ടീൽ, വിനോദ് തവാഡെ, ഗിരീഷ് മഹാജൻ എന്നിവരും മുഖ്യമന്ത്രിയുടെ വസതിയിൽനടന്ന ചർച്ചയിൽ പങ്കെടുത്തു.
Post Your Comments