Latest NewsNewsIndia

മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യ സർക്കാർ രൂപീകരണത്തിനു തിരിച്ചടിയായ കാരണം വെളിപ്പെടുത്തി ശരത് പവാര്‍

മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിലൂടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായ കാരണം വ്യക്തമാക്കി എന്‍സിപി മേധാവി ശരത് പവാര്‍. മുഖ്യമന്ത്രി കസേര പങ്കുവെയ്ക്കുന്ന വിഷയത്തില്‍ മൂന്ന് പാര്‍ട്ടികള്‍ക്കും അന്തിമ തീരുമാനം സ്വീകരിക്കാന്‍ കഴിഞ്ഞില്ലന്നും, മറ്റ് പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായെന്നും ശരത് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ കുര്‍ദില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ശരത് പവാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഏറെ സമയം എടുക്കാനുള്ള കാരണവും വിശദീകരിച്ചു.

Also read : ജനാധിപത്യം കൊല ചെയ്യപ്പെട്ടു : മഹാരാഷ്ട്ര വിഷയത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി

മുഖ്യമന്ത്രി കസേര പങ്കുവെയ്ക്കണമെന്ന ആവശ്യമാണ് നമ്മള്‍ മുന്നോട്ട് വെച്ചത്. പാര്‍ട്ടികള്‍ തമ്മില്‍ മറ്റ് പല പ്രശ്‌നങ്ങളും നിലനിന്നു. എന്നാലും ശിവസേനയുമായി ഏറെ ദൂരം മുന്നോട്ട് പോയതാണ്. അജിത് പവാറിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയെങ്കില്‍ അത് പാര്‍ട്ടി അണികളെ വിശ്വാസത്തില്‍ എടുത്ത് മാത്രമാകും ഉണ്ടായിരുന്നത്. ശിവസേനയ്ക്ക് ഉറപ്പ് നല്‍കിയതിനാല്‍ മോശമായതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും വര്‍ഷം മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്ന് ഭരിക്കണമെന്നതിനാല്‍ തിടുക്കത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും ശരത് പവാര്‍ വ്യക്തമാക്കി.

രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് കക്ഷികളും പല റൗണ്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ശിവസേന, എന്‍സിപി കക്ഷികള്‍ മുഖ്യമന്ത്രി പദത്തിനായുള്ള തർക്കത്തിന് പുറമെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചതും പ്രശ്‌നങ്ങൾ വർദ്ധിപ്പിച്ചു. ഇതിനിടെയാണ് രണ്ടു ദിവസം മുൻപ് അമ്മാവന്‍ പവാറിനെ ഞെട്ടിച്ച് മരുമകന്‍ അജിത് പവാര്‍ ബിജെപിക്ക് പിന്തുണ നൽകിയതും. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും

shortlink

Related Articles

Post Your Comments

Related Articles


Back to top button