ഭോപ്പാല്‍: കഞ്ചാവ് ഏറ്റവും നല്ല ഔഷധം, മരുന്നിനു വേണ്ടി കഞ്ചാവ് കൃഷി പ്രോത്സാഹിപ്പിച്ച് രണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. മരുന്ന് നിര്‍മാണത്തിനായി കഞ്ചാവ് കൃഷി ചെയ്യാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ ഉത്തരാഖണ്ഡും കഞ്ചാവ് കൃഷി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. മധ്യപ്രദേശ് നിയമമന്ത്രി പി.സി ശര്‍മ്മയാണ് കഞ്ചാവ് കൃഷി ചെയ്യാന്‍ തീരുമാനിച്ച കാര്യം അറിയിയ്യത്. എന്നാല്‍ ഇത് മരുന്ന് നിര്‍മിക്കുന്നതിനുള്ള വ്യാവസായിക ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെംപ് എന്ന വിഭാഗത്തില്‍പ്പെട്ട കഞ്ചാവ് കൃഷിചെയ്യാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ക്യാന്‍സര്‍ പോലെയുള്ള അസുഖങ്ങള്‍ ചികിത്സിക്കുന്നതിനുള്ള മരുന്ന് നിര്‍മിക്കാനാണ് ഇതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. സര്‍ക്കാര്‍ അനുമതിയോടെ കൃഷി ചെയ്യുന്ന കഞ്ചാവ് വില്‍ക്കുന്നതിനോ, പുകവലിക്കുന്നതിനോ അനുവദിക്കുകയില്ല.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഇതിനോടകം ഹെംപ് വിഭാഗത്തില്‍പ്പെട്ട കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. ക്യാന്‍സര്‍ മരുന്ന് നിര്‍മാണത്തിനാണ് അവിടങ്ങളില്‍ കൃഷി ചെയ്യുന്ന കഞ്ചാവ് ഉപയോഗിക്കുന്നത്. 2017ലാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയത്. കഞ്ചാവ് കൃഷി ചെയ്യുന്നതിന് എക്‌സൈസ് വകുപ്പില്‍നിന്ന് കര്‍ഷകര്‍ക്ക് ലൈസന്‍സ് നല്‍കുന്നുണ്ട്
Post Your Comments