KeralaLatest NewsNews

ഭീകരവാദ പ്രവർത്തനങ്ങൾക്കായി കണ്ണൂരിൽ രഹസ്യയോഗം; ഐഎസ് കേസില്‍ കോടതി ബുധനാഴ്ച വിധി പറയും

കൊച്ചി: ഭീകരവാദ പ്രവർത്തനങ്ങൾക്കായി കണ്ണൂർ കനമലയിൽ രഹസ്യയോഗം നടന്ന കേസില്‍ കോടതി ബുധനാഴ്ച വിധി പറയും. എറണാകുളം പ്രത്യേക എൻഐഎ കോടതിയാണ് വിധി പറയുക. കലാപ ലക്ഷ്യത്തോടെ കേരളത്തിൽ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ആക്രമിക്കാൻ പ്രതികൾ ആസൂത്രണം നടത്തിയതായി എൻഐഎ കണ്ടെത്തിയിരുന്നു. സ്ഫോടനങ്ങൾക്കുള്ള തയ്യാറെടുപ്പുകളും നടത്തി. ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാൻ ഗൂഡാലോചന നടത്തിയതും കുറ്റപത്രത്തിലുണ്ട്.

കേസില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷയാണ് ബുധനാഴ്ച വിധിക്കുന്നത്. കേസില്‍ ആറാം പ്രതി എന്‍കെ ജാസിമിനെ കോടതി വെറുതെ വിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേര്‍ക്കെതിരെയും കോടതി യുഎപിഎ വകുപ്പും ചുമത്തി. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്‍, സ്വാഫാന്‍, സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ALSO READ: കൊല്ലത്ത് മദ്യ ലഹരിയിലായിരുന്ന യുവാക്കൾ പ്രതിശ്രുത വധുവിന്റെ കൈയിൽ കടന്നു പിടിച്ചു അസഭ്യവർഷം നടത്തി; കാരണം ഇങ്ങനെ

ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് 2016-ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button