ചെന്നൈ; പൊലീസുകാരന് അവിഹിത ബന്ധം ഒരു ഹരം … ഭാര്യയും കാമുകിയും സഹപ്രവര്‍ത്തകയും.. ഒടുവില്‍ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ചെന്നൈ വില്ലുപുരത്താണ് നാടിനെ ഞെട്ടിച്ച സംഭവം. സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്. 80 ശതമാനം പൊളളലേറ്റ പൊലീസുകാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : വിവാഹാഭ്യര്‍ത്ഥന നിരസിച്ച വനിത പൊലീസുകാരിക്ക് നേരെ ആസിഡാക്രമണം
വില്ലുപുരം സ്വദേശി വെങ്കടേഷിനെയാണ് കാമുകി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആശ എന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. പോലീസുകാരനായ വെങ്കടേഷ് 2012 ല്‍ വില്ലുപുരം സ്വദേശിനിയായ ജയയെ വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വെങ്കടേഷിന് ഒരു അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയതോടെ 2015 ല്‍ ജയ വെങ്കടേഷുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ഇതോടെ കാമുകി ആശ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വെങ്കടേഷിനൊപ്പം പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങി. അധികം വൈകാതെ, വെങ്കടേഷിന് മറ്റൊരു അവിഹിത ബന്ധമുള്ളതായി ആശയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് സുഹൃത്തുക്കള്‍ വഴി അന്വേഷിച്ചപ്പോള്‍ സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കി. ഇതോടെ ഇരുവരും തമ്മില്‍ വഴക്കും പതിവായി.
ഞായറാഴ്ച മദ്യലഹരിയിലെത്തിയ വെങ്കടേഷുമായി ആശ വഴക്കിട്ടു. തര്‍ക്കത്തിനിടെ ആശ വെങ്കടേഷിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു. ഇതോടെ വീടിനു പുറത്തേക്ക് ഓടിയ വെങ്കടേഷിനെ ആശ പിന്തുടര്‍ന്ന് തീ കൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ വെങ്കടേഷിനെ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്.
Post Your Comments