Latest NewsNewsIndia

പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്‌ക്കരിച്ചു

എവിടെപ്പോയാലും ആധാര്‍ കൂടെ കൊണ്ടു പോകേണ്ടതില്ലെന്നതാണ് എംആധാര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താലുള്ള നേട്ടം

ന്യൂഡല്‍ഹി: പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്‌ക്കരിച്ചു. ആധാര്‍ നമ്പറിനൊപ്പം പേര്, ജനന തീയതി, വിലാസം, ഫോട്ടോ എന്നീ വിവരങ്ങളും ആപ്ലിക്കേഷനില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഐഫോണിലും പുതിയ പതിപ്പ് ലഭ്യമാണ്. എവിടെപ്പോയാലും ആധാര്‍ കൂടെ കൊണ്ടു പോകേണ്ടതില്ലെന്നതാണ് എംആധാര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താലുള്ള നേട്ടം. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കെല്ലാം എംആധാര്‍ മതി. ബയോമെട്രിക് വിവരങ്ങള്‍ താത്കാലികമായി ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമുള്ള സൗകര്യം ഈ ആപ്ലിക്കേഷനിലുണ്ട്.

വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും കാണുന്നതിനുമായി മൈ ആധാര്‍ സെക്ഷന്‍ എന്ന വിഭാഗവും പുതിയ ആപ്പിലെ സവിശേഷതയാണ്. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള വിഭാഗമായ ആധാര്‍ സര്‍വ്വീസ് ഡാഷ് ബോര്‍ഡ് പുതിയ പതിപ്പിലുണ്ട്.

ALSO READ: അഭയാര്‍ത്ഥികള്‍ക്ക് അനുകൂല തീരുമാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

ക്യു ആര്‍ കോഡ് ഉപയോഗിച്ച് വിവരങ്ങള്‍ ചോരാതെ തന്നെ വിശദാംശങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള അവസരവും ഇതിലുണ്ട്. സന്ദേശം വഴിയോ ഇ മെയില്‍ വഴിയോ ഇ- കെവൈസി ഷെയര്‍ ചെയ്യാനും ആപ്പിലൂടെ കഴിയും. എന്തെങ്കിലും കാരണത്താല്‍ ഒടിപി ഫോണില്‍ ലഭിക്കാതെ വന്നാല്‍ ടൈബേഡ്‌സ് ഒടിപി ഉപയോഗിക്കാനുള്ള സൗകര്യവും ആപ്ലിക്കേഷനില്‍ ഉണ്ട്. 30 സെക്കന്‍ഡ് മാത്രമായിരിക്കും ഇതിന് ലഭിക്കുന്ന സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button