തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ ടോട്ടല്‍ ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനവുമായി പോലീസ്.പോലീസുകാരുടെ മൊബൈലില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പിഴയിടുന്ന സംവിധാനമാണിത്. നാഷണല്‍ ഇന്‍ഫൊമാറ്റിക്‌സ് (എന്‍ ഐ സി) തയ്യാറാക്കുന്ന ആപ്പാണ് ഇതിനായി ഉപയോഗിക്കുക. ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‌ത ശേഷം നിയമലംഘനങ്ങളുടെ ചിത്രം തത്സമയം പകര്‍ത്തും. തുടർന്ന് നിയമലംഘനം നടന്ന തീയതി, സമയം, സ്ഥലം ഉള്‍പ്പെടെ രേഖപ്പെടുത്തി ഡിജിറ്റല്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലേക്ക് അയക്കും.തുടർന്ന് പിഴത്തുക നിശ്ചയിച്ച് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ഉടമയ്ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നല്‍കും.
Read also: ദുബായില്‍ ട്രാഫിക് നിയന്ത്രിയ്ക്കാന്‍ സ്ഥാപിച്ച ഇമോജിയ്ക്ക് മികച്ച പ്രതികരണമെന്ന് അധികൃതര്‍
നിയമലംഘകര്‍ മൊബൈല്‍, ബാങ്ക്, ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ്‌വേകളിലൂടെയോ അക്ഷയകേന്ദ്രങ്ങളിലൂടെയോ പോസ്റ്റോഫീസ് വഴിയോ 15 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കണം. ഓട്ടോമാറ്റിക്കായി നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാനും ഹെല്‍മറ്റില്ലാത്തവരെയും സിഗ്നല്‍ അവഗണിക്കുന്നവരെയും തിരിച്ചറിയാനും നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകളും സ്ഥാപിക്കും. അതേസമയം മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഈ ഡിജിറ്റല്‍ സംവിധാനത്തിന് കഴിയില്ല. അതിനാല്‍ പഴയരീതിയില്‍ ബ്രെത്ത് അനലൈസര്‍ പരിശോധനയ്ക്ക് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments