KeralaLatest NewsNews

ദര്‍ശനത്തിന് നല്‍കുന്ന അതേ പ്രാധാന്യം ഭഗവാന്റെ പൂങ്കാവനം കാത്തു സൂക്ഷിക്കുന്നതിലും കാണിക്കണമെന്ന് തന്ത്രി

പത്തനംതിട്ട: അയ്യപ്പദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ദര്‍ശനത്തിന് നല്‍കുന്ന അതേ പ്രാധാന്യം ഭഗവാന്റെ പൂങ്കാവനം കാത്തു സൂക്ഷിക്കുന്നതിലും കാണിക്കണമെന്ന് വ്യക്തമാക്കി തന്ത്രി കണ്ഠരര് മഹേഷ് മോഹനർ. പരിസ്ഥിതിക്ക് ഹാനികരമാകുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ശബരിമലയിലേക്ക് കൊണ്ടു വരുന്നത് ഒഴിവാക്കണമെന്നും ആചാരങ്ങളുടെ പേരില്‍ അര്‍ത്ഥശൂന്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: ശബരിമലയിൽ ദേവസ്വം ബോർഡിന് അന്നദാനം നടത്താൻ പണമില്ല; വഴിപാടുകാരെ കണ്ടെത്താൻ തീവ്ര ശ്രമങ്ങൾ നടക്കുന്നു

വ്രതം നോറ്റ് വരുന്നവര്‍ക്ക് പതിനെട്ടാംപടി കയറുന്നതിന് മുൻപായി തേങ്ങയുടയ്ക്കുകയും മാളികപ്പുറത്തമ്മയ്ക്ക് മഞ്ഞപ്പൊടിയും പട്ടും സമര്‍പ്പിക്കുകയും ചെയ്യാം. എന്നാൽ മറ്റ് പലയിടങ്ങളിലും തേങ്ങ ഉടയ്ക്കുന്നതും മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും തുണികള്‍ വലിച്ചെറിയുന്നതും കൈ പതിപ്പിക്കുന്നതും വഴിയരുകില്‍ കല്ല് കൂട്ടിവെയ്ക്കുന്നതും അനാചാരങ്ങളാണെന്നും തന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button