Latest NewsNewsGulfOman

ഇനിമുതല്‍ പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമ സഹായം : വിശാംശങ്ങള്‍ ഇങ്ങനെ

മസ്‌കറ്റ് : ഇനിമുതല്‍ പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമ സഹായം .. നിയമകുരുക്കില്‍ പെടുന്ന പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമസഹായമെത്തിക്കുന്നതിനുള്ള പദ്ധതി ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതുവഴി നിയമസഹായം ലഭിക്കും.
തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസിമലയാളികള്‍ക്ക് പദ്ധതി വഴി സഹായം ലഭിക്കും.

നോര്‍ക്ക റൂട്ട്‌സിന് കീഴിലുള്ള നിയമസഹായ സെല്ലിന്റെ ഒമാനിലെ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ.ഗിരീഷ് കുമാറാണ് കേസുകള്‍ ഫയല്‍ചെയ്യാന്‍ നിയമസഹായം ലഭ്യമാക്കുക, നഷ്ടപരിഹാര/ ദയാഹരജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജുമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് അഡ്വ.ഗിരീഷ്‌കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button