തിരുവനന്തപുരം: എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചാണ് സിപിഎം സംസാരിക്കുന്നതെങ്കില്‍ എന്‍സിപിയെ പുറത്താക്കണമെന്നും ഇതിലൂടെ സത്യസന്ധത തെളിയിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു ഗുണകരമല്ല. ശിവസേനയുമായിട്ട് രാഷ്ട്രീയ ബന്ധമുണ്ടാക്കാന്‍ പാടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ നിലപാട് കേന്ദ്രനേതൃത്വത്തെ നേരത്തെ അറിയിച്ചതാണ്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും കാലിക്കട്ട് സര്‍വകലാശാലയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുമ്പോൾ മുല്ലപ്പളളി വ്യക്തമാക്കി.
Post Your Comments