മുംബൈ :ഐഡിയ-വൊഡാഫോണ്‍-എയര്‍ ടെല്‍ നിരക്കുകളില്‍ അടുത്ത മാസം മുതല്‍ വന്‍ വര്‍ധന ഉണ്ടാകും .വര്‍ധന നിലവിലുള്ളതിനേക്കാള്‍ 20% എന്ന് സൂചന സര്‍ക്കാരിനു അനുകൂലമായി എജിആര്‍ തീരുമാനം സുപ്രീംകോടതി വിധിച്ചതിനെത്തുടര്‍ന്ന് ഈ ആഴ്ച തുടക്കത്തില്‍ തന്നെ വോഡഫോണ്‍ ഐഡിയ തങ്ങളുടെ സേവനങ്ങള്‍ക്ക് വലിയ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചു. പിന്നാലെ എയര്‍ടെല്ലും നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു, അതേസമയം ജീവന്‍ നിലനിര്‍ത്താന്‍ വിലക്കയറ്റം ആവശ്യമാണെന്ന് തോന്നിയാല്‍ അത് ചെയ്യാമെന്ന് ജിയോയും സൂചന നല്‍കി. ഈ മൂന്ന് കമ്പനികളും അവരുടെ സേവനങ്ങളുടെ നിരക്ക് ഉടന്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ വരും ദിവസങ്ങളില്‍ ഉപയോക്താക്കള്‍ക്ക് എത്ര അധിക തുക നല്‍കേണ്ടിവരുമെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ നിരക്കുകള്‍ ഏകദേശം 20 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.
ദേശീയ മാധ്യമം ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ എല്ലാ റീചാര്‍ജ് പ്ലാനുകളിലും 20 ശതമാനം അധികമായി ഈടാക്കിയേക്കാം എന്നാണ്. എല്ലാ റീചാര്‍ജ് പ്ലാനുകള്‍ക്കും 20 ശതമാനം വരെ വിലവര്‍ധനവ് പ്രതീക്ഷിക്കുന്നതായി വ്യവസായത്തില്‍ നിന്നുള്ള വിവിധ സ്രോതസ്സുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇതിനാല്‍ കുറഞ്ഞ റീചാര്‍ജ് പ്ലാനുകള്‍ക്ക് കുറഞ്ഞ നിരക്കിലായിരിക്കും വിലവര്‍ധനവിന് സാധ്യത. അതേസമയം കൂടുതല്‍ ചെലവേറിയ റീചാര്‍ജ് പ്ലാനുകള്‍ക്ക് കൂടുതല്‍ ഡേറ്റ വാഗ്ദാനം ചെയ്യും. കൂടാതെ സൗജന്യ കോളുകള്‍ക്ക് ഇപ്പോള്‍ 20 ശതമാനം അധിക ചെലവ് വരാം. എന്നാലും ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments