നെടുമ്പാശ്ശേരി : അത്താണിയില്‍ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ സംഭവം ,പ്രധാന പ്രതികള്‍ അറസ്റ്റില്‍. ഒന്നാം പ്രതി വിനു, രണ്ടാം പ്രതി ഗ്രിന്റേഷ്, മൂന്നാം പ്രതി ലാല്‍ കിച്ചു എന്നിവരാണ് പിടിയിലായത്. കേസിലെ ആറു പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഞയറാഴ്ച രാത്രിയിലാണ് അത്താണിയിലെ ഗുണ്ടാനേതാവ് ബിനോയിയെ റോഡിലിട്ട് വെട്ടികൊലപ്പെടുത്തിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബിനോയിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. അത്താണി ഡയാന ബാറിന് മുമ്പില്‍ ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഒന്നാം പ്രതി വിനു, രണ്ടാം പ്രതി ഗ്രിന്റേഷ് എന്നിവരെ പൊങ്ങം ഭാഗത്ത് നിന്നും മൂന്നാം പ്രതി ലാല്‍ കിച്ചുവിനെ ഹൈക്കോടതിക്ക് സമീപത്ത് നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി വിനുവും ബിനോയിയും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പ്രതികളിലൊരാളായ അഖിലിനെ കൊല്ലപ്പെട്ട ബിനോയിയുടെ സംഘത്തില്‍പ്പെട്ടവര്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിന് കാരണമായത്.
Post Your Comments