
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഗുരുതര കുറ്റകൃത്യം ചെയ്ത 60 ക്രിമിനലുകള്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനായി നിയമോപദേശം തേടി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേരള പോലീസ് എന്‍ക്വയറീസ് ആന്‍ഡ് പണിഷ്മെന്റ് റൂള്‍സിലെ ചട്ടം 10 പ്രകാരം ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചാല്‍ നിലനില്‍ക്കുമോ എന്നതു സംബന്ധിച്ചാണു നിയമോപദേശം തേടിയത്. പോലീസിലെ ക്രിമിനലുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കം. അച്ചടക്ക നടപടി നേരിടുന്ന പോലീസുകാരെ സര്‍വീസില്‍നിന്നു നീക്കാമെന്നു നേരത്തെ സുപ്രീംകോടതി വിധിച്ചിരുന്നു.
Post Your Comments