വയനാട്: ഷെഹ്ലാ ഷെറിന് നല്കാന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആന്റി വെനം ഉണ്ടായിരുന്നില്ലെന്ന ഡോക്ടറുടെ വാദം തള്ളി ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും. ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം പ്രതിവിഷം ആവശ്യത്തിനുണ്ടെന്നും ഷെഹലയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 25 ഡോസ് പ്രതിവിഷം അവിടെ ഉണ്ടായിരുന്നുവെന്നും ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള വ്യക്തമാക്കി.
Read also: ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ച പെൺകുഞ്ഞിന് ‘ഷെഹ്ല’ എന്ന് പേരിട്ട് അമ്മത്തൊട്ടിൽ അധികൃതർ
ആശുപത്രിയില്‍ ഷെഹലയ്ക്ക് നല്‍കാനാവശ്യമായ പ്രതിവിഷം സ്റ്റോക്ക് ഉണ്ടായിരുന്നില്ലെന്നും പ്രതിവിഷം നല്കിയാല് സംഭവിക്കാനിടയുളള അപകടം കൈകാര്യം ചെയ്യാനുളള വെന്റിലേറ്റര്‍ സൗകര്യവും ഇല്ലായിരുന്നുവെന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച വിവരം ആശുപത്രി സൂപ്രണ്ടിനെ അറിയിക്കുക പോലും ചെയ്യാതിരുന്ന ഡ്യൂട്ടി ഡോക്ടര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറും അറിയിച്ചു.
Post Your Comments