സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സ്‌കൂൾ കെട്ടിടം സർക്കാർ പൊളിച്ചു മാറ്റി. സുല്‍ത്താന്‍ ബത്തേരി സര്‍വജന സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെട്ടിടമാണ് പുതിയ കെട്ടിടം നിര്‍മിക്കാനായി പൊളിച്ചു നീക്കിയത്. പുതിയ കെട്ടിട നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ അധികൃതര്‍ തുടങ്ങി.
ഷഹ്ല ഷെറിന്‍റെ മരണത്തെ തുടര്‍ന്ന് സ്കൂള്‍ സന്ദര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കെട്ടിടം പുതുക്കി പണിയാന്‍ രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ, കിഫ്ബിയില്‍ നിന്ന് ഒരു കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്.
9000 ചരുരശ്ര അടിയില്‍ മൂന്നു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടം മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഓരോ നിലയിലും അഞ്ച് ക്ലാസ് മുറികളും രണ്ട് ടോയ് ലെറ്റ് ബ്ലോക്കുകളും അടങ്ങുന്നതാണ് പുതിയ കെട്ടിടം. 2019 നവംബര്‍ 20നാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഷഹ്ലക്ക് ക്ലാസ് മുറിയുടെ തറയിലുണ്ടായിരുന്ന മാളത്തില്‍ നിന്ന് പാമ്പ് കടിയേറ്റത്.
Post Your Comments