KeralaLatest NewsIndia

ഷഹലയുടെ മരണം: ചികില്‍സിക്കാന്‍ ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ പോലും ആശുപത്രിയിൽ ഇല്ലായിരുന്നു: ഡ്യുട്ടി ഡോക്ടറുടെ നിർണ്ണായക വെളിപ്പെടുത്തൽ

മുതിര്‍ന്നവര്‍ക്കുള്ള വെന്റിലേറ്റര്‍ ആയിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്.

ഷെഹ്‌ല ഷെറിനെ ചികില്‍സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കുട്ടിയേ ആദ്യം പ്രവേശിപ്പിച്ച ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഇല്ലായിരുന്നു എന്ന് ആരോപണ വിധേയയായ ഡ്യൂട്ടി ഡോക്ടറുടെ വെളിപ്പെടുത്തല്‍. പ്രാഥമികമായ സൗകര്യം പോലും ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.’ആന്റിവെനം സ്റ്റോക്ക് ഇല്ലായിരുന്നു. കുട്ടികള്‍ക്ക് വേണ്ട വെറ്റിലേറ്റര്‍ ഇല്ലായിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള വെന്റിലേറ്റര്‍ ആയിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്.

അതാകട്ടേ നാളുകളായി പ്രവര്‍ത്തിക്കുന്നുമില്ല.’ ഇതോടെ ആന്റി വെനം ഉണ്ടായിട്ടും കുട്ടിക്ക് നല്കിയില്ല എന്ന പ്രചരണം അവാസ്ഥവം എന്ന് തെളിയുകയാണ്‌.ഡോ. ജിസ മെറിന്‍ ജോയിയാണ്‌ ആശുപത്രിയിലെ സൗകര്യ കുറവുകള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.വെന്റിലേറ്ററില്ല, ആന്റി സ്നേക് വെനം ഇല്ല, ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ട അനുമതി പത്രം ഉറ്റവരില്‍ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള പേപ്പര്‍ പോലുമില്ല.

പാമ്പ് കടിയേറ്റ കുഞ്ഞുമായി ചികില്‍സയ്ക്ക് എത്തുമ്പോള്‍ ഈ ആശുപത്രിയുടെ സ്ഥിതി അതായിരുന്നു. ഡോക്ടര്‍ തുറന്നു പറയുന്നു.ഇതോടെ ആന്റി വെനം ഉണ്ടായിട്ടും കുട്ടിക്ക് നല്കിയില്ല എന്ന പ്രചരണം അവാസ്ഥവം എന്ന് തെളിയുകയാണ്‌. ആശുപത്രിയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യം പോലും ഇല്ലായിരുന്നു . കുട്ടിയുടെ മരണത്തില്‍ ഇതോടെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിക്കൂട്ടില്‍ ആവുകയാണ്‌.സത്യങ്ങള്‍ ഇങ്ങിനെ ആയിരിക്കെയാണ്‌ ഡോക്ടര്‍ക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നതും സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങിയതും.

യഥാര്‍ഥത്തില്‍ ഈ ലേഡി ഡോക്ടര്‍ക്ക് എതിരെയല്ല നടപടി വേണ്ടിയിരുന്നത്. ദൈവം കഴിഞ്ഞാല്‍ എന്റെ രോഗികളാണ് ലോകത്ത് എനിക്ക് ഏറ്റവും വലുത് എന്ന ഡോക്ടര്‍ ജിസ മെറിന്‍ ജോയി പറഞ്ഞു.ഏതു സമയത്തും അസമയത്തു പോലും രോഗികള്‍ വന്നാല്‍ ഇറങ്ങിച്ചെല്ലാറുണ്ട്. രോഗികളോടല്ലാതെ ആരോടും എനിക്ക് ഒരു കടപ്പാടുമില്ല. – ഡോ. ജിസ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button