തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയായ ഷഹ്ല ഷെറിന്റെ മരണത്തില്‍ നിന്നും കേരളം മോചിതരായിട്ടില്ല. വിദ്യാര്‍ഥിനിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാത്ത അധികൃതര്‍ക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണുയരുന്നത്. എന്നാല്‍ ഷഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ എഴുത്തുകാരന്‍ ജോസ് പുഴക്കാരന്‍ ജോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. 3.15 ന് പാമ്ബുകടിച്ചു എന്ന് പറയുന്ന കുട്ടിയെ 3.52 ന് ആശുപത്രിയില്‍ എത്തിച്ചു. ആദ്യ പരിശോധനയില്‍ വിഷമാണന്ന് തെളിഞ്ഞില്ല പിന്നീട് മെഡിക്കല്‍ കോളേജ് യാത്രയില്‍ 6.05ന് മരണപെട്ടുവെന്ന് പറയുന്നു. (തെളിവ് പാമ്പുകടിയേറ്റാലുള്ള വിധമുള്ള മരണമെന്ന് ഡോക്ടര്‍ ) പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ല …പാമ്പിനെ ആരും ഇതുവരെ കണ്ടിട്ടുമില്ല. 5ല്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ പാമ്പുകടിച്ചെന്ന് 7ല്‍ പഠിക്കുന്ന പെണ്‍കുട്ടി വീറോടെ സംസാരിക്കുന്നത് ആ കുട്ടി പാമ്പിനെ കണ്ടിട്ടാവൂല്ല.. ആരോ പറഞ്ഞു കുട്ടിയെ പാമ്പുകടിച്ചതാവുമെന്ന് അതാവും കുട്ടികളുടെ അറിവ്’ – പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആരും ഒരു സത്യവും ഇഷ്ടപ്പെടുന്നില്ല.. അതുപോലെ ഒരു കുട്ടിയും strict ആയ ഒരദ്ധ്യാപകനെ ഇഷ്ടപ്പെടുന്നില്ല.. 3.15 ന് പാമ്പുകടിച്ചു എന്ന് പറയുന്ന കുട്ടിയെ 3.52 ന് ആശുപത്രിയിൽ എത്തിച്ചു… ആദ്യ പരിശോധനയിൽ വിഷമാണന്ന് തെളിഞ്ഞില്ല പിന്നീട് മെഡിക്കൽ കോളേജ് യാത്രയിൽ 6.05ന് മരണപെട്ടുവെന്ന് പറയുന്നു.. (തെളിവ് പാമ്പുകടിയേറ്റാലുള്ള വിധമുള്ള മരണമെന്ന് ഡോക്ടർ ) പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ല …പാമ്പിനെ ആരും ഇതുവരെ കണ്ടിട്ടുമില്ല. 5-ൽ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ പാമ്പുകടിച്ചന്ന് 7-ൽ പഠിക്കുന്ന പെൺകുട്ടി വീറോടെ സംസാരിക്കുന്നത് ആ കുട്ടി പാമ്പിനെ കണ്ടിട്ടാവൂല്ല.. ആരോ പറഞ്ഞു കുട്ടിയെ പാമ്പുകടിച്ചതാവുമെന്ന് അതാവും കുട്ടികളുടെ അറിവു്. അതാവും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ താമസിച്ചിരിക്കുക. അങ്ങനെയെങ്കിൽ ഷജിൽ എന്ന അദ്ധ്യാപകനെ മാത്രം ശിക്ഷിച്ചാൽ മതീല്ലോ… പക്ഷെ ഷജിൽ മറ്റൊരു ക്ലാസ്സിലായിരുന്നു.. മരിച്ച കുട്ടീടെ ക്ലാസ്സിലെ ടീച്ചറാണ് ഷജിലിനോട് സാദ്ധ്യത പറഞ്ഞത്… അങ്ങനെ അയാളും കുടിചേർന്ന് കുട്ടിയെ ഓഫീസിൽ എത്തിച്ച് മുറിവു് കഴുകി മുകളിൽ ടൗവ്വൽ കെട്ടി… അപ്പോൾ പുറത്ത് കുട്ടിയെ പാമ്പു കടീച്ചൂന്ന് ഒച്ചവച്ച കുട്ടികളെ അദ്ധ്യാപകൻ ഓടിച്ചു വിട്ടത് സ്വഭാവികം. ഇവിടെ അദ്ധ്യാപകരെ ശിക്ഷിക്കാൻ പൊതു ജനം ബഹളം കൂട്ടുന്നത് കണ്ടാണ് ഈ പോസ്റ്റ്… ഒന്നറിയുക… നഷ്ടം നമുക്ക് തന്നെ.ഒരു സ്കൂളിൽ ഒരു പ്രശ്നമുണ്ടായി അർഹിക്കാത്ത തെറ്റിന് ഒരദ്ധ്യാപകൻ ശിക്ഷിക്കപ്പെട്ടാൽ.. കേരളത്തിലെ മുഴുവൻ അദ്ധ്യാപകരേയും അതു ബാധിക്കും.. പിന്നെ ശമ്പളം വാങ്ങുക എന്ന കടമ മാത്രമേ അവർ ആത്മാർത്ഥയോടെ ചെയ്യൂ.. അധ്യാപകർ കുട്ടികളിൽ നിന്നും അനുദിനം അകലാൻ ഇതു കാരണമാകും.(വേണമെങ്കിൽ പഠിക്കട്ടെ എന്ന നയവും) അതാണ് പുറത്ത് ട്യൂഷൻ സെന്ററുകൾ കൂണുകൾ പോലെ മുളച്ചുപൊന്താൻ കാരണവും.. കാപ്പിസെറ്റ് സ്കൂളിലെ വികൃതി കുട്ടി മറ്റൊരു കുട്ടിയെ ഇടിക്കുന്നത് കുട്ടികൾ ചെന്ന് അജിത് എന്ന അദ്ധ്യാപകനോട് പറഞ്ഞു.. അദ്ദേഹം വന്ന് പിടിച്ചു മാറ്റി വികൃതിയുടെ തുടയിൽ രണ്ടു പൊട്ടിച്ചു.’വികൃതി അടി ആറാക്കി… പിന്നെ മർദ്ദനവും ആക്കി… പോലീസ് കേസാക്കി… അദ്ധ്യാപകന് പണി കിട്ടി… 500 കുട്ടികളുള്ള ഒരു സ്കൂളിൽ ഒരുത്തൻ മതി പ്രശ്നമുണ്ടാക്കാൻ..കഴിഞ്ഞ അഞ്ച് വർഷമായി സ്കൂളുകളിൽ ലഹരിമരുന്നുപയോഗങ്ങളുടെ 300 % വർദ്ധനവു് കാണിക്കുന്നതായും ബന്ധപ്പെട്ട അധികൃതർ പറയുന്നു.. ഇനി കഞ്ചാവു് വലിക്കുന്ന കുട്ടികളെ കണ്ടാൽ .. പരസ്പരം തല്ലി വീഴുന്ന കുട്ടികളെ കണ്ടാൽ… അദ്ധ്യാപകർ ചിരിച്ചോണ്ടു നിൽക്കുന്ന കാഴ്ചയാവും നമ്മളെ കാത്തിരിക്കുകയെന്ന് പറയാതെ പറയുന്നു.
https://www.facebook.com/photo.php?fbid=2515357898560209&set=a.1111149578981055&type=3
Post Your Comments